ഛത്തീസ്ഗഡ്: ഒരു മോഷ്ടാവിനെ ഇറക്കാനായി മരത്തിന് മുകളില്‍ കയറിയ പോലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഛത്തീസ്ഗഡ് ഐപിഎസ് ഉദ്യോഗസ്ഥന്‍ ദിപാന്‍ഷു കബ്രയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കള്ളനെ കളിയാക്കി ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു, ഖാക്കി വാലെ തന്നെ എളുപ്പത്തില്‍ ഇറക്കിവിടുമെന്ന്. കുറ്റാരോപിതനായ കള്ളന്‍ ഒരു മരത്തിന് മുകളില്‍ കയറുകയായിരുന്നു.
Read more: ഏറ്റവും ജനപിന്തുണയുള്ള സംഘടനയാണ് ഹമാസ് ; പലസ്തീനികൾക്ക് പിന്തുണയുമായി എം.എ ബേബി ; വീഡിയോ
ഇയാളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് ഒരു കൂട്ടം പോലീസുകാര്‍ മരത്തിന് താഴെ വന്നു നിന്ന് കള്ളനോട് ഇറങ്ങാനാവശ്യപ്പെട്ടു. പക്ഷേ, ആ മനുഷ്യന്‍ വിമുഖത കാണിക്കുകയും മരത്തില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇതോടെ കള്ളനെ താഴെയിറക്കാന്‍ ഒരു പോലീസുകാരന്‍ മരത്തില്‍ കയറുകയായിരുന്നു. വീഡിയോയ്ക്ക് 8,000 ത്തിലധികം കാഴ്ചകളും 700ലധികം ലൈക്കുകളും ലഭിച്ചു.
Read more: സംസ്ഥാനത്ത് അയവില്ലാതെ രോഗവ്യാപനം; പുതിയ കോവിഡ് കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി
खुदी को कर के बुलंद इतना चढ़ गए ऊपर जैसे तैसे,
पर #Khakhi वाले उतार देंगे, बड़े आराम से ?? pic.twitter.com/FoePjKOLfj— Dipanshu Kabra (@ipskabra) May 12, 2021
Read more: കോവിഡിന് ലോകത്തെവിടെയും ചികിത്സ സൗജന്യമാക്കണം ; അന്താരാഷ്‌ട്ര കോടതിയെ സമീപിച്ച് മലയാളി
Post Your Comments