![](/wp-content/uploads/2021/05/webp.net-resizeimage-2021-05-01t204423.901-1.jpg)
സെർജിയോ റാമോസ് റയൽ മാഡ്രിഡിൽ കരാർ പുതുക്കാത്തതിൽ അതൃപ്തി അറിയിച്ച് ക്ലബ് പ്രസിഡന്റ് പെരസ്. സെർജിയോ റാമോസ് എനിക്ക് മകനെ പോലെയാണ്. റാമോസ് റയൽ മാഡ്രിഡിൽ തുടരണം എന്നാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇതുവരെ റാമോസ് കരാർ ഒപ്പുവെച്ചിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്ന് പെരസ് പറഞ്ഞു.
അതേസമയം റയൽ മാഡ്രിഡുമായുള്ള കരാറിന്റെ അവസാന ഘട്ടത്തിലാണ് സെർജിയോ റാമോസ്. താരം കരാറിൽ ഒപ്പുവെക്കാത്തത് റാമോസിന്റെ മാത്രം പ്രശ്നം കൊണ്ടല്ല എന്നും ക്ലബിനും ചില പ്രശ്നങ്ങൾ ഉണ്ടെന്നും പെരസ് പറഞ്ഞു. ക്ലബിലെ പ്രശ്നങ്ങൾ റാമോസിന് അറിയാം. അദ്ദേഹവുമായി ചർച്ചകൾ തുടരുമെന്ന് പെരസ് കൂട്ടിച്ചേർത്തു.
Post Your Comments