മാഞ്ചസ്റ്റര്‍: റയല്‍ മാഡ്രിഡിന്‍റെ മധ്യനിര താരം കാസിമിറോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ. റയൽ മാഡ്രിഡ് വിട്ട താരത്തിനെ 59.5 മില്യണ്‍ പൗണ്ടിനാണ്(70 മില്യണ്‍ യുറോ) നാലു വര്‍ഷ കരാറില്‍ മാഞ്ചസ്റ്ററിന്റെ തട്ടത്തിലെത്തിച്ചത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ മാഞ്ചസ്റ്ററിലെത്തുന്ന കാസിമെറോയെ വൈദ്യ പരിശോധനകള്‍ക്കുശേഷം ക്ലബ്ബിന്‍റെ ഔദ്യോഗിക ജേഴ്സിയില്‍ അവതരിപ്പിക്കും.
മധ്യനിരയിലെയും പ്രതിരോധത്തിലെയും ടീമിന്‍റെ പിഴവുകൾക്ക് കാസിമിറോ പരിഹാരമാകുമെന്ന് യുണൈറ്റഡ് പരിശീലകന്‍ എറിക് ടെൻ ഹാഗ് കരുതുന്നു. കഴിഞ്ഞ സീസണിൽ റയലിനൊപ്പം ലാ ലിഗയും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ കാസിമിറോ ഈ സീസണിൽ സൂപ്പര്‍ കപ്പിലും ടീമിന്‍റെ വിജയത്തിൽ പങ്കാളിയായി. മുപ്പതുകാരനായ കാസിമിറോ റയലിനൊപ്പം 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.
Read Also:- ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ: യുഎഇ ടീമിനെ തലശ്ശേരി സ്വദേശി നയിക്കും
കാസിമിറോ മാഞ്ചസ്റ്ററിൽ എത്തുന്നതോടെ ബാഴ്സലോണ താരം ഫ്രാങ്കി ഡിയോങ്ങുമായി ഈ സീസണില്‍ കരാറിലെത്താനുള്ള സാധ്യതകളും അവസാനിച്ചു. ട്രാന്‍സ്ഫര്‍ ജാലകം തീരുന്ന സെപ്റ്റംബര്‍ ഒന്നിന് മുമ്പ് ഡിയോങ്ങുമായി മാഞ്ചസ്റ്ററിന് കരാറിലെത്തുക അസാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അയാക്സ് താരം ആന്‍റണിക്കായുള്ള ശ്രമങ്ങള്‍ മാഞ്ചസ്റ്റര്‍ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. ആന്‍റണിക്കായി മാഞ്ചസ്റ്റര്‍ വാഗ്ദാനം ചെയ്ത 80 മില്യണ്‍ യൂറോയുടെ കരാര്‍ ഡച്ച് ക്ലബ്ബ് നിരസിച്ചിരുന്നു.
Post Your Comments