ഇടുക്കി: കോവിഡ് രോഗികളുടെ വ്യാപനഘട്ടത്തിൽ കൊവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനം. കട്ടപ്പന നഗരസഭ നടത്തിയ ഡോമിസിലറി സെന്റര്‍ ഉദ്ഘാടന ചടങ്ങിലാണ് വന്‍ ജനക്കൂട്ടമെത്തിയത്. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്, എം.എല്‍.എ റോഷി അഗസ്‌റ്റിന്‍ എന്നിവരും നഗരസഭാംഗങ്ങളും കട്ടപ്പനയില്‍ നടന്ന പരിപാടിയിൽ പങ്കെടുത്തു.
കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാലാണ് ഡോമിസിലറി സെന്റര്‍ തുറക്കേണ്ടി വന്നത്. ഇതിന്റെ ഉദ്‌ഘാടനത്തിന് തന്നെ നൂറുകണക്കിന് ആളുകള്‍ വന്നത് വലിയ വീഴ്‌ചയാണ്.
Post Your Comments