KeralaMollywoodLatest NewsNewsEntertainment

ഒമ്പതാം ദിവസം പരിപൂര്‍ണ്ണ സൗഖ്യത്തോടെ എന്റെ പെണ്ണ് തിരിച്ചെത്തി; മനോജ്

ഓക്സീമീറ്റര്‍ മറക്കാതെ വാങ്ങിക്കണം. ഉപയോഗിക്കണം.

മലയാള സിനിമ സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ബീന ആന്റണിയും മനോജ് കുമാറും. കഴിഞ്ഞ ദിവസം ബീന കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മനോജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ തന്റെ പ്രിയപ്പെട്ടവള്‍ വീട്ടിലേക്ക് തിരിച്ചെത്തുന്നതിനെകുറിച്ച്‌ പറയുകയാണ് മനോജ്

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ” ഒമ്ബതാം ദിവസം ഇന്ന് ശനിയാഴ്ച ആശുപത്രിയില്‍ നിന്നും കോവിഡ് നെഗറ്റീവായി പരിപൂര്‍ണ്ണ സൗഖ്യത്തോടെ വീട്ടിലേക്ക് വരുന്ന എന്റെ പെണ്ണിന്റെ ചുണ്ടില്‍ ദിവസങ്ങള്‍ക്ക് ശേഷം വിരിഞ്ഞ ഈ ചിരിയില്‍ ഞാന്‍ സര്‍വ്വേശ്വരനോട് ആദ്യമേ കൈകള്‍ കൂപ്പി കടപ്പെട്ടിരിക്കുന്നു. എന്‍്റെ അച്ഛന്‍ അമ്മ സഹോദരങ്ങള്‍ ബീനയുടെ സഹോദരങ്ങള്‍ കസിന്‍സ് .. ഞങ്ങളുടെ സ്വന്തക്കാര്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ സിനിമാ സീരിയല്‍ സഹപ്രവര്‍ത്തകര്‍ രാഷ്ട്രീയ സുഹൃത്തുക്കള്‍.. എന്ന് വേണ്ട നാനാതുറകളിലുള്ളവര്‍.. എല്ലാവരും നല്കിയ കരുത്ത്, സാന്ത്വനം, സഹായങ്ങള്‍ ഊര്‍ജ്ജം.

read also: ഫൈസറുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍; കൂടുതല്‍ വിദേശ വാക്‌സിനുകള്‍ ഇന്ത്യയിലേയ്ക്ക്

എന്‍്റെ പ്രിയപ്പെട്ട കൊച്ചച്ഛന്‍ ഡോ. പ്രസന്നകുമാര്‍. മോള് ഡോ. ശ്രീജ.ഇവരായിരുന്നു ആദ്യ ദിനങ്ങളില്‍ ഞങ്ങളുടെ വഴികാട്ടിയും ഉപദേശകരും.. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഞങ്ങളുടെ ആദ്യ രക്ഷകര്‍. ഇ എം സി ആശുപത്രിയിലെ (ആശുപത്രിയല്ല. ഇപ്പോള്‍ അത് ഞങ്ങള്‍ക്ക് ‘ദേവാലയം’ ആണ് ) സെക്യൂരിറ്റി മുതല്‍ ഡോക്ടേഴ്സ് വരെ എല്ലാവരോടും പറയാന്‍ വാക്കുകളില്ല. വെളുത്താട്ട് അമ്ബലത്തിലെ മേല്‍ശാന്തിമാര്‍. ക്രിസ്തുമത പ്രാര്‍ത്ഥനക്കാര്‍.. സിസ്സ്റ്റേഴ്സ്. പിന്നെ മലയാള ലോകത്തെ ഞങ്ങള്‍ക്കറിയാവുന്ന. ഞങ്ങള്‍ക്കറിയാത്ത.ഞങ്ങളെ അറിയുന്ന ലക്ഷകണക്കിന് സുമനസ്സുകളുടെ പ്രാര്‍ത്ഥന . ആശ്വാസം. മറക്കാന്‍ കഴിയില്ല പ്രിയരേ…മരണം വരെ മറക്കാന്‍ കഴിയില്ല..

കടപ്പെട്ടിരിക്കുന്നു. എല്ലാ ദിവസവും മുടങ്ങാതെ ഓര്‍ത്ത് വിശേഷങ്ങള്‍ അന്വേഷിച്ച്‌ . പ്രാര്‍ത്ഥനയുണ്ട് കൂടെ എന്ന് പറഞ്ഞ് . നിറഞ്ഞ മനോധൈര്യം പകര്‍ന്നു നല്കിയ മലയാള സിനിമയിലെ വല്യേട്ടന്മാരായ മമ്മൂക്ക, ലാലേട്ടന്‍, സുരേഷേട്ടന്‍. ഒരാപത്ത് വന്നപ്പോള്‍ തിരിച്ചറിയപ്പെട്ട ഈ സ്നേഹവായ്പ്പുകള്‍ ഞങ്ങളുടെ ജീവിതത്തിലെ അമൂല്യ നിധിയായ് മരണം വരെ മനസ്സില്‍ സൂക്ഷിക്കും. ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നും നിങ്ങളുണ്ട്. ആര്‍ക്കും ഒരു ദുര്‍വിധിയും വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.കൊവിഡ് വിമുക്ത ലോകം എത്രയും പെട്ടെന്ന് പൂവണിയട്ടേ. ശ്രദ്ധയോടെ . ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകാം.ഞങ്ങള്‍ക്കറിയില്ല. എങ്ങിനെയാണ് നിങ്ങളോട് നന്ദി പറയേണ്ടതെന്ന് യഥാര്‍ത്ഥ സ്നേഹം ആവോളം ഞങ്ങള്‍ തിരിച്ചറിഞ്ഞു.

നിങ്ങള്‍ക്ക് വേണ്ടി ഞങ്ങളും മനമുരുകി പ്രാര്‍ത്ഥിക്കുന്നു. ഓക്സീമീറ്റര്‍ മറക്കാതെ വാങ്ങിക്കണം. ഉപയോഗിക്കണം.അതാണ് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച്‌ ബീനയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്. ഈശ്വരനെ മുറുകെ പിടിച്ച്‌ ജീവിക്കണം. പ്രാര്‍ത്ഥിക്കണം. അതിന് നമ്മള്‍ സമയം കണ്ടെത്തണം. മരുന്നില്ലാത്ത ഈ മഹാമാരിയുടെ പ്രതിസന്ധിയില്‍ നിന്നും ഞങ്ങളെ എളുപ്പം കരകയറ്റിയത് അപാരമായ ഈശ്വരാനുഗ്രഹം മാത്രമാണെന്ന് അവളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഒരേ ശബ്ദത്തോടെ പറഞ്ഞു. ദൈവമാണ് ഡോക്ടര്‍. ആ അനുഗ്രഹമാണ് മെഡിസിന്‍. അത് ഞാന്‍ ശരിക്കും തിരിച്ചറിഞ്ഞറിഞ്ഞു. ”

shortlink

Related Articles

Post Your Comments

Related Articles


Back to top button