ബറോഡ: ഒന്‍പത് ദിവസം പ്രായമുള്ള കോവിഡ് ബാധിതനായ കുഞ്ഞിനെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞുവെന്ന് റിപ്പോര്‍ട്ട്. എസ്എസ്ജി ആശുപത്രിയിലെ അധികൃതരാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ഉപേക്ഷിച്ച വിവരം പുറത്തു പറഞ്ഞത്. തങ്ങളെ അറിയിക്കുകയോ തങ്ങളുടെ ഫോണ്‍ കോളുകളോട് പ്രതികരിക്കുകയോ മാതാപിതാക്കള്‍ ഇതുവരെ ചെയ്തിട്ടില്ലെന്ന് ഇവര്‍ പറയുന്നു. അതേസമയം വെള്ളിയാഴ്ച, ആശുപത്രിയിലെ മെഡികോ-ലീഗല്‍ സെല്‍ റൗപുര പോലീസിനെ അറിയിച്ചതിന് ശേഷം, കുഞ്ഞിന്റെ മുത്തശ്ശി ”അവനെ തിരികെ കൊണ്ടുപോകാന്‍” ആശുപത്രിയിലെത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഛോട്ട ഉഡെപൂര്‍ ജില്ലയിലെ ബോഡെലി താലൂക്കിലെ ഒര്‍വാഡ ഗ്രാമത്തില്‍ നിന്നുള്ള ഒരു ആദിവാസി ദമ്പതികളുടേതാണ് ഈ നവജാത ശിശു. നവ-നാറ്റല്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചതിന് ശേഷമാണ് മാതാപിതാക്കള്‍ ആശുപത്രി വിട്ടത്. ഗുരുതരാവസ്ഥയില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതായും കോവിഡ് -19 രോഗിയായ കുഞ്ഞിനെ അമ്മ സുമിത്രയ്ക്കൊപ്പം വ്യാഴാഴ്ച പരിശോധിച്ചതായും പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. ഷീല അയ്യര്‍ പറഞ്ഞു. ഏകദേശം ഒന്‍പത് ദിവസം പ്രായമുള്ള കുഞ്ഞിനെ ജബുഗം ഹെല്‍ത്ത് സെന്ററാണ് ആശുപത്രിയിലേക്ക് മാറ്റാനാവശ്യപ്പെട്ടത്. കുട്ടിക്ക് മഞ്ഞപ്പിത്തവും ഉണ്ടായിരുന്നു.
‘അമ്മയ്ക്കും കുഞ്ഞിനുമായി നടത്തിയ കോവിഡ് -19 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ (RAT) രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചതിന് ശേഷം അമ്മയെ കോവിഡ് രോഗികളുടെ വാര്‍ഡിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മാതാപിതാക്കള്‍ അങ്ങോട്ടേക്ക് പോയില്ല. ആരെയും അറിയിക്കാതെ അവര്‍ പുറത്തേക്ക് പോയി. പ്രവേശന സമയത്ത് നല്‍കിയ നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടിയില്ലെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.
മണിക്കൂറുകളോളം മാതാപിതാക്കള്‍ പ്രതികരിക്കാതിരുന്നപ്പോള്‍, ആശുപത്രി മെഡിക്കല്‍-ലീഗല്‍ സെല്ലിനെ അറിയിച്ചു. കേസിനെക്കുറിച്ച് അവര്‍ ലോക്കല്‍ പോലീസ് സ്റ്റേഷനെ അറിയിച്ചു. അതേസമയം, ഇന്ന് (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് കുഞ്ഞിന്റെ മുത്തശ്ശി അവനെ തിരികെ കൊണ്ടുപോകാന്‍ എത്തിയെങ്കിലും കുഞ്ഞിന്റെ നില ഗുരുതരമാണ്. പോലീസ് കുടുംബവുമായി ബന്ധപ്പെട്ടതിനാലാണോ മുത്തശ്ശി വന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല… പക്ഷേ, ഇത് ഒരു ആദിവാസി കുടുംബമായതിനാല്‍, അവര്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാമെന്ന് കരുതി പോയതാകുമെന്നും ”അയ്യര്‍ പറഞ്ഞു.
കുഞ്ഞിന്റെ ഭാരം വെറും 1.8 കിലോഗ്രാം ആണെന്നും ദുര്‍ബലാവസ്ഥയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
READ MORE: വാക്സിൻ സ്വീകരിച്ച യുഎഇ സ്വദേശികൾക്ക് ക്വാറന്റീൻ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന 10 രാജ്യങ്ങളിതൊക്കെ
Post Your Comments