തിരുവനന്തപുരം : കാന്‍സര്‍ അതിജീവനപോരാളി നന്ദു മഹാദേവയുടെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് ബിജെപി മുതിര്‍ന്ന നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. പുകഞ്ഞു തീരുന്നതിനേക്കാള്‍ കത്തിക്കാളിപ്പടര്‍ന്ന് ജ്വലിച്ചു നില്‍ക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് നന്ദു എപ്പൊഴും പറയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .
കുറിപ്പിന്റെ പൂർണരൂപം…………………………………..
നന്ദു മഹാദേവ നമ്മെ വിട്ടു പിരിഞ്ഞു.
വേദനിക്കുന്നവർക്ക് എന്നും ആത്മധൈര്യം പകർന്ന് മരണത്തെ പുഞ്ചിരിയോടെ പുണർന്ന യുവ സാഹസികന് കണ്ണീരിൽ കുതിർന്ന പ്രണാമം.
Read Also : നിങ്ങളെ സുരക്ഷിതമായി സംരക്ഷിക്കാൻ എക്സ്പോ 2020 ദുബായ്
പുകഞ്ഞു തീരുന്നതിനേക്കാൾ കത്തിക്കാളിപ്പടർന്ന് ജ്വലിച്ചു നിൽക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് നന്ദു എപ്പൊഴും പറയുമായിരുന്നു. ക്യാൻസർ എന്ന മഹാരോഗം പിടിപെട്ട് പ്രതികൂല സാഹചര്യങ്ങളോട് മല്ലിടുമ്പോഴും വേദനിക്കുന്ന മറ്റ് സഹോദരങ്ങൾക്ക് ആശ്വാസവും തണലുമേകി. എന്നും പ്രതീക്ഷയും പ്രത്യാശയും മാത്രമേ ആ മുഖത്ത് കാണുവാനുണ്ടായിരുന്നുള്ളു. മരണം തൊട്ടടുത്ത് എത്തി എന്ന് തീർച്ചയായിട്ടും നിരാശയുടെ കണികപോലും മുഖത്തോ മനസ്സിലോ ഉണ്ടായിരുന്നില്ല. കാല് മുറിച്ചു മാറ്റിയപ്പോഴും വീൽ ചെയറിലിരുന്ന് മറ്റുള്ളവർക്ക് വേണ്ടി സഹായഹസ്തം നീട്ടി, കണ്ണീർ തുടച്ചു.
അർബുദ രോഗം ബാധിച്ച് കാൽ മുറിച്ചതുമൂലം അവശനായി ബുദ്ധിമുട്ടുകയാവുമെന്ന് കരുതിയാണ് തിരുവനന്തപുരത്തുള്ള വീട്ടിൽ ഞാൻ നന്ദുവിനെ കാണാനെത്തിയത്.
പക്ഷേ വീൽചെയറിൽ ഇരുന്ന് നന്ദു ഇരു കയ്യുമുയർത്തി പുഞ്ചിരികൊണ്ട് നമസ്തേ എന്ന് പറഞ്ഞ് എന്നെ സ്വീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ ജീവകാരുണിക പ്രവർത്തനങ്ങളിൽ സദാ നിരതനായ നന്ദുവിന്റെ മുഖത്ത് പ്രത്യാശ മാത്രം. ! സ്വന്തം വേദനയെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ ഒരക്ഷരം പോലും പറഞ്ഞില്ല.
ദുഃഖിക്കുന്ന സഹോദരങ്ങളുടെ വേദന നെഞ്ചിലേറ്റിയ ആ മനുഷ്യസ്നേഹി അപ്പോഴും തന്റെ ദുർബലമായ ശരീരത്തിന്റെ നഷ്ട്ടപ്പെട്ടുവരുന്ന ശേഷിയിൽ തെല്ലും വേവലാതിപ്പെട്ടില്ല.
Read Also : വാക്സിൻ സ്വീകരിച്ച യുഎഇ സ്വദേശികൾക്ക് ക്വാറന്റീൻ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന 10 രാജ്യങ്ങളിതൊക്കെ
കോഴിക്കോട് വിദഗ്ധ ചികിത്സ ലഭിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങേണ്ടി വന്നു. സ്വാർത്ഥ താല്പര്യങ്ങളൊന്നും കൂടാതെ മറ്റുള്ളവർക്കുവേണ്ടി സ്വജീവിതം ഒഴിഞ്ഞുവെച്ച ത്യാഗധനനായ ആ ധന്യാത്മാവിന് സ്നേഹമസൃണമായ പ്രണാമം !
ദീപ്ത സ്മരണയ്ക്ക് മൂന്നിൽ ആദരാഞ്ജലികൾ !!
Post Your Comments