KeralaLatest NewsNews

നിങ്ങളേക്കാള്‍ മാന്യത തെരുവോരത്ത് ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്; ഏഷ്യാനെറ്റിന് യുവമോർച്ചയുടെ മറുപടി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് തയാറാക്കിയ രാഷ്ട്രീയ അജണ്ടയുടെ വിവരങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പുറത്തുവിട്ടതോടെ സംഭവം വിവാദമാകുന്നു. ഏഷ്യാനെറ്റ് ന്യൂഡ് എഡിറ്റര്‍ എ.ജി. രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ റീജ്യനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച ഇ-മെയിൽ മാധ്യമ പ്രവര്‍ത്തന രംഗത്തെ ഗുരുതരമായ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളെ തുറന്ന് കാട്ടുന്നതാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ ഫേസ്ബുക്കിൽ കുറിച്ചു. പിആര്‍ വര്‍ക്കിന് ചിലവഴിച്ച പണം കണ്ട് മഞ്ഞളിച്ചാണ് നിങ്ങളിത് ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവോരുത്ത് ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട് എന്ന് പറയേണ്ടി വരുമെന്ന് അദ്ദേഹം കുറിച്ചു. പ്രഫുല്‍കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

സംശുദ്ധ മാധ്യമ പ്രവർത്തനത്തിന് കളങ്കമാണ് ഏഷ്യാനെറ്റ് …
BJP സംസ്ഥാന അധ്യക്ഷൻ പുറത്തുവിട്ട, ഇലക്ഷൻ്റെ മുന്നേ ഏഷ്യാനെറ്റ് തങ്ങളുടെ റീജിനൽ എഡിറ്റർമാർക്ക് അയച്ച മെയിൽ മാധ്യമ പ്രവർത്തന രംഗത്തെ ഗുരുതരമായ അസാന്മാർഗിക പ്രവർത്തനങ്ങളെ തുറന്ന് കാട്ടുന്നതാണ്. നിങ്ങൾ പറഞ്ഞിരുന്ന നേരോടെ… നിരന്തരം… നിർഭയം എന്ന വാക്യങ്ങളിൽ ”നേര് ” എന്ന പദം ഉഛരിക്കാനുള്ള യോഗ്യത നിങ്ങൾക്ക് നഷ്ടമായിരിക്കുന്നു.. PRവർക്കിന് ചിലവഴിച്ച പണം കണ്ട് മഞ്ഞളിച്ചാണ് നിങ്ങളിത് ചെയ്തതെങ്കിൽ നിങ്ങളേക്കാൾ മാന്യത തെരുവോരുത്ത് ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവർക്കുണ്ട് എന്ന് പറയേണ്ടി വരും.
പണം കൊണ്ട് പ്രലോഭനങ്ങളിൽപ്പെടാത്ത എത്രയോ സംശുദ്ധ മാധ്യമ പ്രവർത്തകർ നമുക്കിടയിലുണ്ട്. പ്രലോഭനങ്ങളും ഭീഷണികളും വകവെക്കാതെ സത്യത്തിന് വേണ്ടി നിലകൊള്ളുന്ന മാധ്യമ സംസ്ക്കാരത്തെയാണ് നിങ്ങൾ വ്യഭിചരിച്ചത്. മാമാ മാധ്യമമെന്ന് അക്ഷരത്തെറ്റില്ലാതെ വിളിക്കാനുള്ള യോഗ്യത നിങ്ങൾക്കായിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button