ന്യൂഡല്‍ഹി: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്ക് സാമ്പത്തികം എവിടെനിന്നു ലഭിക്കുന്നുവെന്ന് ഡല്‍ഹി പൊലീസ് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊല്ലുന്നവനെക്കാള്‍ വലുതാണ് രക്ഷിക്കുന്നവനെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു
കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുടെ പേരിലാണ് ബിവി ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ ഇത്തരം പൊലീസ് നടപടികളെത്തുടര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കില്ലെന്ന് ശ്രീനിവാസ് പറഞ്ഞു.
Post Your Comments