Latest NewsCricketNewsSports

ഐപിഎൽ എന്ന് നടക്കുമെന്നതിൽ ഫ്രാഞ്ചൈസികൾക്കും വ്യക്തതയില്ല: കുമാർ സംഗക്കാര

ഐപിഎൽ എന്ന് നടക്കുമെന്നതിൽ ഫ്രാഞ്ചൈസികൾക്കും കൂടുതൽ വ്യക്തതയില്ലെന്ന് ക്രിക്കറ്റ് ഇതിഹാസവും രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് കുമാർ സംഗക്കാര. ആരാധകർക്ക് അറിയുന്ന കാര്യങ്ങൾ മാത്രമാണ് തങ്ങൾക്കും അറിയുന്നതെന്നും സംഗക്കാര വ്യക്തമാക്കി. ഫ്രാഞ്ചൈസികളും മീഡിയയിൽ പുതിയ വാർത്തകൾ വരുന്നുണ്ടോയെന്ന് വീക്ഷിക്കുകയാണെന്നും സംഗക്കാര പറഞ്ഞു.

ഈ സീസൺ കലണ്ടർ വളരെയധികം മത്സരങ്ങളാൽ തിങ്ങി നിറഞ്ഞതാണെന്നും താരങ്ങൾ ഇപ്പോൾ തന്നെ അധികം മത്സരങ്ങൾ കളിക്കുന്നതിനാൽ തന്നെ ഷെഡ്യൂൾ ചെയ്യുക പ്രയാസകരമാണെന്നും സംഗക്കാര പറഞ്ഞു. ഓരോ ബോർഡുകളും കൂടുതൽ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള ശ്രമത്തിലായതിനാൽ തന്നെ ബിസിസിഐയ്ക്ക് ഐപിഎൽ സംഘടിപ്പിക്കുക വലിയ വെല്ലുവിളി ആയേക്കുമെന്നും സംഗക്കാര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button