ടെല്‍ അവീവ് : പലസ്തീനിലെ ഹമാസ് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കി .160 ഓളം ഇസ്രായേല്‍ സൈനിക വിമാനങ്ങളാണ് ഭീകര കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നത്. വെള്ളിയാഴ്ച 150 ഓളം ഭീകര കേന്ദ്രങ്ങള്‍ ഇതിനോടകം തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിനെ ലക്ഷ്യമിട്ട ഹമാസ് വലിയ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് കൂടുതല്‍ സൈനിക വിമാനങ്ങള്‍ ദൗത്യത്തിനായി വിന്യസിച്ചത്. ഗ്രൗണ്ട് ഓപ്പറേഷനുള്ള മുന്നൊരുക്കങ്ങളും ഇസ്രായേല്‍ നടത്തിയിട്ടുണ്ട്. ഇതിനായി സേനയെ ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.
രാവിലെ ഏഴായിരത്തിലധികം സൈനികരെയാണ് ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചത്. ഇതിന് പുറമേ അത്യാധുനിക ശേഷിയുള്ള 50 ഓളം ടാങ്കുകളും, 500 ആര്‍ട്ടിലറി ഷെല്ലുകളും വിന്യസിച്ചു. കരമാര്‍ഗ്ഗമുള്ള ആക്രമണത്തിനും വലിയ തയ്യാറെടുപ്പാണ് ഇസ്രായേല്‍ നടത്തുന്നത്.
Post Your Comments