Latest NewsNewsInternational

തീവ്രവാദികള്‍ക്കായി വല വിരിച്ചു; കരയിലൂടെയും ആകാശത്തിലൂടെയും ഹമാസുകള്‍ക്കെതിരെ തിരിച്ചടി തുടര്‍ന്ന് ഇസ്രയേല്‍

മറ്റ് ഭീകരസംഘടനകള്‍ക്ക് ഇത് വലിയ മുന്നറിയിപ്പാണെന്ന് നെതന്യാഹു

ന്യൂയോര്‍ക്ക്: പലസ്തീന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു. സംഘര്‍ഷത്തിനു തുടക്കമിയ്യ ഹമാസുകള്‍ക്കെതിരെ കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും തിരിച്ചാക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഹമാസ് ഭീകരര്‍ക്കെതിരെയുള്ള സൈനിക നടപടി നീണ്ടകാലം തുടരേണ്ടത് അത്യാവശ്യമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസും മറ്റ് ഭീകര സംഘടനകളും വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : ഹമാസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങൾ കെണിയിൽ വീഴ്‌ത്തി ചുട്ടെരിച്ച് ഇസ്രയേൽ: നിരവധി ഹമാസ് ഭീകരർ കൊല്ലപ്പെട്ടു

അതേസമയം, ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന്റെ തീവ്രതകുറയ്ക്കുകയും പരസ്പരമുള്ള ആക്രമണം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങളോട് വെടിനിര്‍ത്തല്‍ കരാറിനായി ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ രാജ്യത്ത് ആഭ്യന്തര കലാപത്തിന് കോപ്പുകൂട്ടിയ ഇസ്രയേലിലെ 400 ല്‍ അധികം വരുന്ന അറേബ്യന്‍ വംശജരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button