Latest NewsNewsInternational

എല്ലായിടത്തും സ്വാധീനം ചെലുത്താന്‍ കഴിയുന്ന രാഷ്ട്രമാണ് , ഇസ്രയേല്‍ ശക്തിയെ ഉയര്‍ത്തിക്കാട്ടി പാകിസ്ഥാന്‍

ന്യൂയോര്‍ക്ക് : പശ്ചിമേഷ്യയെ അശാന്തിലാക്കിയ ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ ചേരിതിരിഞ്ഞായിരുന്നു ലോകരാഷ്ട്രങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും ഒപ്പം നിലയുറപ്പിച്ചത്. ഇതില്‍ ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാന്‍ പലസ്തീനൊപ്പമായിരുന്നു . ഐക്യരാഷ്ട്ര സഭയിലടക്കം ഇസ്രയേല്‍ വിരുദ്ധ നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇതാദ്യമായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ ശക്തിയെ ഉയര്‍ത്തിക്കാട്ടി സംസാരിച്ചു. സി.എന്‍.എനുമായുള്ള അഭിമുഖത്തിനിടെയാണ് പാക് മന്ത്രി ഷാ മഹമൂദ് ഖുറേഷി ഇസ്രായേല്‍ ശക്തരാണെന്ന് അഭിപ്രായപ്പെട്ടത്.

Read Also : പലസ്തീന് ആശ്വാസമായി ഇസ്രയേലിന്റെ തീരുമാനം, പശ്ചിമേഷ്യ സമാധാനത്തിന്റെ പാതയിലേയ്ക്ക്

‘എല്ലായിടത്തും സ്വാധീനം ചെലുത്താന്‍ കഴിയുന്ന രാഷ്ട്രമാണ് ഇസ്രയേല്‍, അവര്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നു’. ഇസ്രയേലിന് വേണ്ടി മാദ്ധ്യമങ്ങള്‍ കൂടുതല്‍ സമയം നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥ മാറുമെന്നും അദ്ദേഹം പറഞ്ഞു. ജൂത വിരുദ്ധത പ്രകടിപ്പിച്ചു കൊണ്ടാണ് പാക് മന്ത്രി ചര്‍ച്ചയില്‍ ഉടനീളം സംസാരിച്ചത്.

ഇസ്രയേലും ഹമാസും തമ്മില്‍ ഗാസയില്‍ പതിനൊന്ന് ദിവസമായി നടത്തുന്ന ഏറ്റുമുട്ടലിനെ കുറിച്ചും ഒരു മിനിട്ടിലേറെ പാക് മന്ത്രി സംസാരിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ താന്‍ ന്യായീകരിക്കുന്നില്ലെന്നും അതേസമയം ഇസ്രയേല്‍ വ്യോമാക്രമണത്തിനോട് ക്ഷമിക്കുവാന്‍ തനിക്ക് കഴിയില്ലെന്നും ഖുറേഷി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button