Latest NewsInternational

ഹമാസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങൾ കെണിയിൽ വീഴ്‌ത്തി ചുട്ടെരിച്ച് ഇസ്രയേൽ: നിരവധി ഹമാസ് ഭീകരർ കൊല്ലപ്പെട്ടു

ഗാസ നഗരത്തിനു കീഴില്‍ നിര്‍മ്മിച്ച ഭൂഗര്‍ഭ അറകളില്‍ ഒളിച്ച ഹമാസിന്റെ പല ഉന്നതരും ബോംബാക്രമണത്തില്‍ ടണലുകള്‍ തകര്‍ന്നതോടെ കൊല്ലപ്പെട്ടു.

ഗാസ : ചൊറിയാന്‍ ചെന്ന് കണക്കിന് വാങ്ങിക്കൂട്ടുകയാണ് ഹമാസ് എന്ന ഭീകരവാദി സംഘടന. വ്യാഴാഴ്‌ച്ച ഇസ്രയേല്‍ ഗാസ മുനമ്പില്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ ഹമാസിന്റെ ടണല്‍ നെറ്റ് വര്‍ക്ക് അപ്പാടെ തകര്‍ന്നതായാണ് വിവിധ ന്യുസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേലിന്റെ കരസൈന്യം ഗാസ ആക്രമിക്കുന്നു എന്ന ഒരു ട്വീറ്റര്‍ സന്ദേശത്തിലൂടെ ഹമാസിനെ കെണിയില്‍ വീഴ്‌ത്തിയായിരുന്നു ഇസ്രയേലിന്റെ ആക്രമണം.

ഈ വാര്‍ത്ത പുറത്തുവന്നതോടെ ഹമാസിന്റെ ഉന്നതരെല്ലാം ഭൂഗര്‍ഭ ടണലുകള്‍ക്കുള്ളില്‍ അഭയം തേടി. ഇതുതന്നെയായിരുന്നു വ്യാജ അവകാശവാദത്തിലൂടെ ഇസ്രയേല്‍ ഉദ്ദേശിച്ചതും. ഗാസ നഗരത്തിനു കീഴില്‍ നിര്‍മ്മിച്ച ഭൂഗര്‍ഭ അറകളില്‍ ഒളിച്ച ഹമാസിന്റെ പല ഉന്നതരും ബോംബാക്രമണത്തില്‍ ടണലുകള്‍ തകര്‍ന്നതോടെ കൊല്ലപ്പെട്ടു. ഹെലികോപ്റ്ററുകളും ജെറ്റുകളും ഉള്‍പ്പെടുന്ന വ്യോമവ്യുഹം ഗാസയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത ബോംബാക്രമണമാണ് നടത്തിയത്.

ആയിരത്തില്‍ അധികം ബോംബുകളും ഷെല്ലുകളും വര്‍ഷിച്ചതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതേസമയം ഇസ്രയേല്‍ സൈന്യം അതിര്‍ത്തി ലംഘിച്ച്‌ കയറിയില്ല. ട്വീറ്റ് വ്യാജമായി ചെയ്യുകയായിരുന്നു. ഇതോടെ ഒരൊറ്റ ആക്രമണത്തില്‍ പല പ്രമുഖരെയും ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞുവെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇസ്രയേല്‍ അതിര്‍ത്തിവരെയെത്തുന്ന ഈ ടണല്‍ സംവിധാനം ഹമാസിന്റെ യുദ്ധതന്ത്രങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.

2014-ലെ യുദ്ധത്തില്‍ ആയുധങ്ങള്‍ അതിര്‍ത്തിയിലേക്ക് നീക്കുവാനും, ഇസ്രയേലി സൈനികര്‍ക്ക് നേരെ ഒളിപ്പോരു നടത്താനും, ഇസ്രയേലില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തി ഗാസയിലേക്ക് സുരക്ഷിതമായി മടങ്ങാനുമൊക്കെ ഈ ഭൂഗര്‍ഭ ടണല്‍ സംവിധാനം ഉപയോഗിച്ചിരുന്നു. പ്രധാനമായും റോക്കറ്റുകളും മറ്റ് ആയുധങ്ങളും സുരക്ഷിതമായി ശേഖരിക്കാനാണ് ഈ തുരങ്കങ്ങള്‍ ഉപയോഗിക്കുന്നത്.

read also: ‘വാർത്ത ശരിയല്ലെങ്കിലും ഉണ്ടാക്കണം’: ബിജെപിക്കെതിരെയുള്ള സിന്ധു സൂര്യകുമാറിന്റെ മെയിൽ പുറത്തുവിട്ട് കെ സുരേന്ദ്രൻ

ഏകദേശം 90 മില്ല്യണ്‍ ഡോളറിലധികം മുടക്കി നിര്‍മ്മിച്ച ഈ തുരങ്കങ്ങള്‍ ആകാശത്തുനിന്നും കണ്ടുപിടിക്കുക അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ എത്ര കഠിനമായി ശ്രമിച്ചിട്ടും ഇവ തകര്‍ക്കാന്‍ ഇസ്രയേലിനായിരുന്നില്ല. എന്നിരുന്നാലും 2,251 ഫലസ്തീനികളുടെയും 74 ഇസ്രയേലികളുടെയും മരണത്തില്‍ കലാശിച്ച 2014-ലെ യുദ്ധത്തില്‍ ഇത്തരത്തിലുള്ള 32 ടണലുകള്‍ നശിപ്പിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അവയില്‍ പലതും ഹമാസ് പുനര്‍നിര്‍മ്മിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button