KeralaCinemaMollywoodLatest NewsNewsEntertainment

തന്റെ വിവാഹം ഒരു ഹലാൽ വിവാഹമായിരുന്നുവെന്ന് ബഷീർ ബഷി

ബിഗ് ബോസിന്റെ ആദ്യ സീസണിലൂടെ പ്രേക്ഷക പ്രീതി ഏറ്റുവാങ്ങിയ താരമാണ് ബഷീർ ബഷി. രണ്ട് വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് ബഷീർ ബഷി. ഇവർ പങ്കുവക്കുന്ന പോസ്റ്റുകൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, പ്രേക്ഷകർ ചോദിച്ച ചില ചോദ്യങ്ങൾക്ക് ബഷീർ ബഷി നൽകിയ ഉത്തരമാണ് ശ്രദ്ധേയമാകുന്നത്.

തന്റെ വിവാഹം ഒരു ഹലാൽ വിവാഹമായിരുന്നുവെന്ന് പറയുകയാണ് ബഷീർ. ‘രണ്ട് വിവാഹവും ഞാൻ ഹലാൽ വിശ്വാസങ്ങൾ മാനിച്ച് കൊണ്ടാണ് ചെയ്തത്. എന്റെ ആദ്യ ഭാര്യയുടെയും അവരുടെ കുടുംബക്കാരുടെയും സമ്മതപ്രകാരമായിരുന്നു രണ്ടാമത് വിവാഹം കഴിച്ചത്. പലരും എന്റെ ഭാര്യമാരെ തമ്മിൽ തെറ്റിക്കാൻ നോക്കാറുണ്ട്. ആദ്യമൊക്കെ രണ്ട് ഭാര്യമാരിൽ ആരെയാണ് ഇഷ്ടമെന്നായിരുന്നു ചോദ്യം, എന്നാൽ ഇപ്പോൾ ദാമ്പത്യജീവിതം എങ്ങനെയാണെന്ന് വരെ ചോദിച്ച് തുടങ്ങി’ എന്ന് പറയുകയാണ് ബഷീർ.

രണ്ട് ഭാര്യമാരുള്ളപ്പോള്‍ എങ്ങനെയാണ് കുടുംബ ജീവിതം സുഗമമായി പോവുന്നതെന്നായിരുന്നു മിക്കവരും ബഷീറിനോട് ചോദിച്ചത്. കല്ലുമ്മക്കായ എന്ന വെബ്സീരീസ് ബഷീറും ഭാര്യമാരും ചേർന്ന് ഒരുക്കിയിരുന്നു. ഇതിനു വൻ പിന്തുണയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button