
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭുദേവ സംവിധാനം ചെയ്യുന്ന സൽമാൻഖാൻ ചിത്രം ‘രാധെ’യിലെ പുതിയ ലിറിക്കൽ വീഡിയോ സോങ് പുറത്തുവിട്ടു. ദിൽ കെഹ്ത ഹായ് ഗാനമാണ് സൽമാൻഖാൻ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അതേസമയം, മികച്ച പ്രതികരണവുമായി രാധെ പ്രദർശനം തുടരുകയാണ്. ഒടിടി ഫ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം മെയ് 13 മുതൽ റിലീസ് ചെയ്തത്.
ജാക്കി ഷെറഫ്, ദിശ പടാനി, രൺദീപ് ഹൂഡ എന്നിവർ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൽമാൻഖാൻ, സഹൈൽഖാൻ, അതുൽ അഗ്നിഹഹോത്രി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൊറിയൻ ചിത്രമായ ദി ഔട്ട്ലോസ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് രാധെ.
Post Your Comments