CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘ആനന്ദം പരമാനന്ദം’: രണ്ടാമത് ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

കൊച്ചി: ഷാഫി സംവിധാനം ചെയ്യന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിലെ രണ്ടാമതുലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട് ഹരിശങ്കറും മീനാക്ഷിയും പാടിയ ‘എന്തിനെൻ്റെ നെഞ്ചിനുള്ളിലെ കൂടുതാഴിടാൻ മറന്ന നാൾ’ എന്ന ഗാനമാണ് വ്യാഴാഴ്ച പുറത്തിറങ്ങിയത്.

മധുരമനോഹരമായ ഈ ഗാനത്തിൻ്റെ ദൃശ്യാവിഷ്ക്കാരവും ഈ ചിത്രത്തിലെ നിർണ്ണായകമായ സാഹചര്യങ്ങൾക്ക് ഏറെ അനുകൂലമായ രീതിയിലേക്കു വിരൽ ചൂണ്ടുന്നതാണ്. വൻ സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നർമ്മവും ഫാൻ്റസിയുമൊക്കെ കൈകോർത്ത് ഒരുക്കുന്ന ഒരു ക്ലീൻ എൻ്റെർടൈനറാണ് ഈ ചിത്രം. ഇന്ദ്രൻസ്, ഷറഫുദ്ദിൻ, അനഘ നാരായണൻ, അജു വർഗീസ്, എന്നിവരാണ് ഈ ഗാന രംഗത്തിലെ അഭിനേതാക്കൾ. എം സിന്ധുരാജിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സപ്തത രംഗ് ക്രിയേഷൻസാണ്. ഡിസംബർ ഇരുപത്തിമൂന്നിന് ചിത്രം പ്രദർശനത്തിനെത്തും.
വാഴൂർ ജോസ്.

shortlink

Post Your Comments


Back to top button