Latest NewsCinemaNewsBollywoodEntertainment

സൽമാൻ ഖാൻ ചുംബന രംഗങ്ങളിൽ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അർബാസ് ഖാൻ

ബോളിവുഡിൽ നിരവധി ആരാധകരുള്ള  താരമാണ് സൽമാൻ ഖാൻ. ഒരിക്കൽ നടൻ  സിനിമകളിൽ ചുംബന രംഗങ്ങളിൽ അഭിനയിക്കില്ല എന്ന്  വെളിപ്പെടുത്തിയിരുന്നു. അത്തരം കാര്യങ്ങൾ അരോചകമായി തോന്നുന്നത് കൊണ്ടാണ് ഇതുവരെ സ്‌ക്രീനിൽ ഒരു നായികയെയും ചുംബിക്കാത്തതെന്ന് സൽമാൻ ഖാന്റെ വാദം. എന്നാൽ ഇതിനെ പൊളിച്ചടുക്കിക്കൊണ്ടാണ് ഇപ്പോൾ താരത്തിന്റെ സഹോദരൻ അർബാസ് ഖാന്റെ തുറന്നു പറച്ചിൽ.

സൽമാൻ ഖാന് ചുംബന രംഗങ്ങളിൽ അഭിനയിക്കാനുള്ള വൈമുഖ്യത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അർബാസ് ഖാൻ. 2018-ൽ സോണി ടി വി എന്റർടെയിന്മെന്റ്സ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പഴയൊരു പ്രോമോ വീഡിയോയിൽ സൽമാൻ പറയുന്നതിങ്ങനെ:

“ഞാൻ സ്‌ക്രീനിൽ ആരെയും ചുംബിക്കാറില്ല. അതെന്നെ ബാധിക്കുന്ന ഒരു വിഷയമേയല്ല”, എന്ന് പറഞ്ഞ സൽമാൻ ഖാന് ഉടനെ തന്നെ ഉഗ്രൻ മറുപടി അർബാസ് നൽകി.  “ജീവിതത്തിൽ ഇടയ്ക്കിടെ പലരെയും ചുംബിക്കാറുള്ളത് കൊണ്ട് സ്‌ക്രീനിൽ ചുംബിക്കേണ്ട കാര്യമില്ല” എന്നായിരുന്നു അർബാസ് ഖാന്റെ രസകരമായ മറുപടി.

എന്തായാലും തന്റെ ഏറ്റവും പുതിയ ചിത്രമായ ‘രാധെ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ്’ എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന  ദിശ പട്ടാണിയോടൊപ്പം ഒരു ലിപ്‌ലോക്ക് രംഗത്തിൽ സൽമാൻ ഖാൻ അഭിനയിച്ചിട്ടുണ്ട്. ഒന്ന് കണ്ണടച്ചാൽ കാണികൾക്ക് നഷ്ടമാകുന്ന ഒരു സെക്കന്റ് മാത്രം ദൈർഘ്യമുള്ള ചുംബന രംഗമാണ് സിനിമയുടെ ട്രെയിലറിൽ കാണാൻ കഴിയുക. വർഷങ്ങൾക്ക് ശേഷമാണ് താരം ഇത്തരമൊരു രംഗം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button