
ബിഗ് ബോസ് ഷോയിലൂടെ വാർത്തകളിൽ ഇടം നേടിയ താരമാണ് സാറ ഗുര്‍പല്‍. ഇപ്പോഴിതാ ബിഗ് ബോസ് അവതാരകനായി എത്തുന്ന സല്‍മാൻ ഖാനോടുള്ള ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് സാറ ഗുര്‍പല്‍. സല്‍മാനൊപ്പം എന്നെങ്കിലും ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞാല്‍ തനിക്ക് പിന്നെ ഭ്രാന്തു പിടിക്കുമെന്നാണ് സാറ പറഞ്ഞത്.
പഞ്ചാബി നടിയും ഗായികയുമായ സാറ ഗുര്‍പല്‍ പഞ്ചാബി സിനിമ മേഖലയിലെ തന്റെ പ്രവര്‍ത്തനങ്ങളാണ് ബിഗ് ബോസ് പോലുള്ള ഷോയില്‍ അവസരം ലഭിക്കാന്‍ കാരണമായതെന്നും പറഞ്ഞു. ”പഞ്ചാബ് കാരണമാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്. അതിനാല്‍ അതു തന്നെയായിരിക്കും നമ്ബര്‍ വണ്‍. ആളുകള്‍ എന്നെ അറിയുന്നത് പഞ്ചാബില്‍ ചെയ്ത വര്‍ക്കുകള്‍ കാരണമാണ്. ബിഗ് ബോസിലേക്ക് വരാന്‍ കഴിഞ്ഞതും ഇതുകൊണ്ടാണ്”- സാറ പറഞ്ഞു.
Post Your Comments