CinemaNattuvarthaMollywoodLatest NewsKeralaIndiaBollywoodNewsEntertainment

എജ്ജാതി പ്രഹസനമാണ് സല്‍മാനെ; ശരീരം മുഴുവന്‍ ചെളി വാരിത്തേച്ച്‌ കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച സല്‍മാന്‍ഖാനോട് സമൂഹമാധ്യമങ്ങള്‍

'എല്ലാ കര്‍ഷകരെയും ബഹുമാനിക്കുക' എന്ന് കുറിച്ച്‌ ശരീരം മുഴുവന്‍ ചെളിയായിരിക്കുന്ന ഒരു ചിത്രം

കഴിഞ്ഞദിവസം ബോളിവുഡ് താരം സല്‍മാല്‍ ഖാന്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ചളിയില്‍ കുളിച്ച്‌ നിലത്തിരിക്കുന്ന ചിത്രമാണ് സല്‍മാന്‍ ഖാന്‍ പങ്കുവെച്ചത്. കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ളതായിരുന്നു സൂപ്പര്‍ താരത്തിന്റെ ചിത്രം.

‘എല്ലാ കര്‍ഷകരെയും ബഹുമാനിക്കുക’ എന്ന് കുറിച്ച്‌ ശരീരം മുഴുവന്‍ ചെളിയായിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സല്‍മാന്‍ ഖാന്റെ പോസ്റ്റ്‌. അദ്ദേഹത്തിന്റെ പന്‍വേലിലുള്ള ഫാംഹൗസില്‍ നിന്നെടുത്ത ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ട്.

ലോക്ക് ഡൗണ്‍ സമയം കൃഷി ചെയ്താണ് സല്‍മാന്‍ ഖാന്‍ സമയം കളയുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കൃഷി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയാ പേജുകളിലൂടെ സല്‍മാന്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള താരത്തിന്റെ പുതിയ ചിത്രം. സല്‍മാന്‍ ഖാന്റെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. താരത്തെ അഭിനന്ദിച്ച്‌ ചിലര്‍ രംഗത്തെത്തിയപ്പോള്‍, മറ്റൊരു വിഭാഗം കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും കൂടി ബഹുമാനിക്കാന്‍ പഠിക്കൂ എന്നായിരുന്നു ചിലരുടെ കമന്റ്. എന്ത് പ്രഹസനമാണ് എന്ന് ചോദിച്ച്‌ കൊണ്ട് മലയാളത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെ കാണാം.ചെളി ശരീരത്തില്‍ തേച്ച്‌ കൊണ്ടുള്ള ഫോട്ടോഷൂട്ടാണിതെന്നാണ് ചിലരുടെ വിമര്‍ശനം.

shortlink

Related Articles

Post Your Comments


Back to top button