CricketLatest NewsNewsSports

ബെൻ സ്റ്റോക്സ് കളിക്കളത്തിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഐപിഎല്ലിനിടെ പരിക്കേറ്റ രാജസ്ഥാൻ റോയൽസ് താരം ബെൻ സ്റ്റോക്സ് കളിക്കളത്തിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഐപിഎൽ നേരത്തെ വിട്ട് മടങ്ങേണ്ടി വന്നതിൽ വിഷമമുണ്ടെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് താൻ സുഖം പ്രാപിക്കുകയാണെന്ന് ബെൻ സ്റ്റോക്സ് പറഞ്ഞു. പഞ്ചാബ് കിങ്സിനെതിരെയുള്ള രാജസ്ഥാന്റെ ആദ്യ മത്സരത്തിൽ ക്രിസ് ഗെയിലിന്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

തുടർന്ന് താരം മത്സരത്തിൽ ബാറ്റ് ചെയ്തുവെങ്കിലും മത്സരശേഷം ബെൻ സ്റ്റോക്സ് ഐപിഎല്ലിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. താൻ കഴിവതും ശസ്ത്രക്രിയ പോലുള്ള കാര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാറുണ്ടെന്നും തീരെ നിവൃത്തിയില്ലെങ്കിൽ മാത്രമേ ശസ്ത്രക്രിയ ചെയ്യുകയുള്ളൂ എന്നും താരം പറഞ്ഞു.

താൻ ആദ്യ മൂന്ന് മാസം വരെ കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് കരുതിയതെന്നും എന്നാൽ ഒരു മാസം കഴിഞ്ഞതിനാൽ തന്നെ എട്ട് ആഴ്ചക്കുള്ളിൽ താൻ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button