COVID 19Latest NewsNewsIndia

മരിക്കുന്നതിന് തൊട്ടു മുന്‍പ് കോവിഡ് രോഗിയായ അമ്മയ്ക്ക് പാട്ടു പാടി കൊടുത്ത് മകന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. കോവിഡിനോട് പൊരുതി കൊണ്ടിരിക്കുകയാണ് ജനങ്ങള്‍. കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുന്ന അമ്മയ്ക്കുവേണ്ടി വിഡിയോ കോളില്‍ പാട്ടുപാടിയ മകനാണ് സോഷ്യല്‍മീഡിയയുടെ കണ്ണു നനയിക്കുന്നത്.

മരണത്തിന് കീഴടങ്ങാന്‍ തുടങ്ങുന്ന സംഗമിത്ര ചാറ്റര്‍ജിക്കാണ് മകനുമായി വിഡിയോ കോളില്‍ സംസാരിക്കാന്‍ അവസരം നല്‍കിയ ഡോക്ടറാണ് സംഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. മകന്‍ സോഹന്‍ ചാറ്റര്‍ജിയാണ് അമ്മയ്ക്ക് വേണ്ടി ഹിന്ദി ഗാനം പാടിയത്. തേരെ മുജ്‌സെ ഹെയ് പഹെലെ കാ നാതാ കോയ് എന്ന ഗാനമാണ് ആ മകന്‍ അമ്മയ്ക്ക് വേണ്ടി അവസാനമായി പാടിയത്.

READ MORE: മലപ്പുറത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ

വര്‍ഷങ്ങളോളം അകന്നു കഴിഞ്ഞ അമ്മയുടെയും മകന്റെയും കഥ പറയുന്ന ഹിന്ദി സിനിമയിലെ ഗാനമാണ് ഇത്. മകന്‍ പാടുന്നത് ഡോക്ടറും നഴ്‌സുമാരും നിശബ്ദമായി നിന്നു കേള്‍ക്കുകയായിരുന്നു. ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. പിന്നീട് പതുക്കെ നഴ്സുമാരെല്ലാം അവരുടെ രോഗികളുടെ അടുത്തേക്ക് പോയി.

ഇടയ്ക്കുവച്ച് വരികള്‍ മുറിഞ്ഞു പോയെങ്കിലും മകന്‍ ഗാനം പൂര്‍ത്തിയാക്കിയെന്ന് ഡോക്ടര്‍ പോസ്റ്റില്‍ പറയുന്നു. ഡോക്ടര്‍ ചെയ്ത കാര്യത്തെ പലരും അഭിനന്ദിച്ചു. എന്നാല്‍ എല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങളാണിതെന്നായിരുന്നു ഡോക്ടറുടെ മറുപടി. നിരവധിപ്പേര്‍ ഡോക്ടറുടെ കുറിപ്പ് പങ്കുവച്ചു.

READ MORE: നാളെ ഇന്ത്യ ഒരാക്രമണം നേരിടുമ്പോഴും സംഭവിക്കുക ഇതൊക്കെ തന്നെയാണ്- ജിതിൻ ജേക്കബ് എഴുതുന്നു

രാജ്യത്ത് ഇപ്പോള്‍ പടരുന്ന കോവിഡ് കേസുകളുടെ എണ്ണം ഇന്ത്യന്‍ ജനതയെ മാത്രമല്ല ലോക സമൂഹത്തിനാകെ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. മാരക വൈറസിന്റെ വ്യാപനം തടയാന്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നുമുള്ള യാത്രകള്‍ നിരവധി രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button