മലപ്പുറം: പ്രതിദിന കൊവിഡ് കണക്കുകളിൽ ഏറ്റവും കൂടുതൽ രോഗികൾ ഇന്ന് മലപ്പുറത്ത്. 5044 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാൽപത് ശതമാനവും കടന്ന് ഉയർന്ന പോസിറ്റിവിറ്റി നിരക്കാണ് മലപ്പുറത്ത് ഇന്ന് രേഖപ്പെടുത്തിയത്. 42.6 ശതമാനം. സംസ്ഥാന ശരാശരിയേക്കാൾ 12 ശതമാനം കൂടുതലാണിത്. ഇന്നലെയിത് 39.03% ആയിരുന്നു.
Read Also : കോവിഡ് വ്യാപനം : കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി
സമ്പർക്കത്തിലൂടെയാണ് 4834 പേരും രോഗബാധിതരായത്. 132 പേരുടെ ഉറവിടം വ്യക്തമല്ല. കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ 738 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 50,676 പേരാണ്.
കൊവിഡ് പ്രത്യേക ആശുപത്രികളില്‍ 2,503, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 172, കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 234, ഡൊമിസിലിയറി കെയര്‍ സെന്റര്‍ 209 എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്ക്.
Post Your Comments