
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർപി സിംഗിന്റെ പിതാവ് ശിവ പ്രസാദ് സിങ് കോവിഡ് ബാധിച്ചു മരിച്ചു. പിതാവിന്റെ മരണ വാർത്ത താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കോവിഡ് ബാധിതനായി ലക്‌നൗവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം.
‘എന്റെ പിതാവ് ശിവ പ്രസാദ് സിങിന്റെ മരണം ഏറ്റവും ദുഃഖത്തോടെ എല്ലാവരെയും അറിയിക്കുന്നു. കോവിഡ് ബാധിതനായി മെയ് 12നാണ് അദ്ദേഹം മരിച്ചത്. നിങ്ങളുടെ പ്രാർത്ഥനകളിൽ എന്റെ പിതാവിനെയും ഓർക്കണമേയെന്ന് അഭ്യർത്ഥിക്കുന്നു’. ആർപി സിങ് ട്വിറ്ററിൽ കുറിച്ചു.
Post Your Comments