Latest NewsCricketNewsSports

ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന്റെ പിതാവ് അന്തരിച്ചു

ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന്റെ പിതാവ് കിരൺ പാൽ സിങ് കാൻസർ ബാധിച്ചു മരിച്ചു. 63കാരനായ കിരൺ പാൽ സിങ് കാൻസർ ചികിത്സയിലിരിക്കെ മീററ്റിലെ വസതിയിൽ വെച്ചായിരുന്നു അന്തരിച്ചത്. ഉത്തർപ്രദേശ് പൊലീസിലെ മുൻ ഉദ്യോഗസ്ഥനായ കിരൺ പാൽ സബ് ഇൻസ്പെക്ടർ ആയിരിക്കെ സർവീസിൽ നിന്ന് രാജിവെച്ചൊഴിയുകയായിരുന്നു.

നേരത്തെ മുൻ ഇന്ത്യൻ പേസർ ആർപിസിങിന്റെ പിതാവ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനും ഉൾപ്പെടാത്ത ഭുവിയെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. പരിക്ക് മൂലം ഏറെക്കാലമായി ടീമിന് പുറത്തായിരുന്നു താരം മാർച്ചിൽ ഇംഗ്ലണ്ടിനെതിരായ പാരമ്പരയിലാണ് ടീമിൽ തിരിച്ചെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button