ഛണ്ഡിഗഡ്: പിഎം കെയേഴ്സ് ഫണ്ടിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പഞ്ചാബ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 809 ജിവന്‍രക്ഷാ യന്ത്രങ്ങളില്‍ 130 എണ്ണം തകരാറിലാണെന്ന് പഞ്ചാബ് പറയുന്നു. സ്ഥാപിച്ചതിന് ശേഷം ഈ 130 യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല, കേന്ദ്രം നിയോഗിച്ച സംഘമാണ് വെന്റിലേറ്ററുകള്‍ സ്ഥാപിക്കുന്നത്.
വെന്റിലേറ്ററുകള്‍ തകരാറിലായ വിവരം നിരന്തരമായി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയാണെന്ന് പഞ്ചാബ് ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കുന്നു.
read also: ഇസ്രായേൽ പലസ്തീൻ സംഘർഷം രൂക്ഷം, ഇടപെട്ട് അമേരിക്കയും റഷ്യയും ഉൾപ്പെടെ ലോക രാജ്യങ്ങൾ
അതേസമയം ജെപി നദ്ദ സോണിയ ഗാന്ധിക്കയച്ച കത്തിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൽകിയ വെന്റിലേറ്ററുകൾ ഇതുവരെ തുറക്കുക പോലും ചെയ്യാതെ പൊടിപിടിച്ചു കിടക്കുന്നു എന്ന് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പഞ്ചാബിന്റെ ആരോപണം. ഫരീദ്കോട്ടിലെ ഗുരു ഗോബിന്ദ് സിംഗ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വിതരണം ചെയ്ത 80 വെന്റിലേറ്ററില്‍ 71 എണ്ണവും കേടായതായി പരാതി വരുന്നു.
രോഗികള്‍ക്കായി ഈ വെന്റിലേറ്ററുകള്‍ വിശ്വസിച്ച് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ ആരോപിക്കുന്നു. അതേസമയം രാജസ്ഥാനിലും സമാന സ്ഥിതിയാണ്. പലർക്കും വെന്റിലേറ്റർ ഉപയോഗിക്കാൻ അറിയില്ല എന്നും ആരോപണമുണ്ട്. ഇവിടെ വെന്റിലേറ്ററുകൾ പൊട്ടിക്കാതെ പൊടിപിടിച്ചു കിടക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
Post Your Comments