ഇസ്രയേൽ – പലസ്തീൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹമാസിനു മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു രംഗത്ത്. നെസെറ്റിനു മുന്നിൽ നടത്തിയ പ്രസംഗത്തിൽ ഹമാസിനെ കീഴടക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഗാസയിലെ സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുക എന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും അതിനായി പരിശ്രമിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
നെസെറ്റിനു മുന്നിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം ഇങ്ങനെ:
ഇസ്മായിൽ ഹനിയയും ഹമാസിന്റെ മറ്റ് നേതാക്കളും അറിയാൻ, ഇസ്രായേൽ ജനതയായ ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ പരാജയപ്പെട്ടയിടത്ത് നിങ്ങൾ വിജയിച്ചു. കാരണം, ഇസ്രായേൽ രാജ്യത്തിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും, യഹൂദ ജനത ഇതുപോലെ ഐക്യപ്പെട്ടിട്ടില്ല. ഇസ്രയേലിലെ എല്ലാ ജനങ്ങളും വംശഹത്യ നടത്തുന്ന ശത്രുവിനെ ഉൾക്കൊള്ളാനും അംഗീകരിക്കാനും കഴിയില്ലെന്ന സത്യം തിരിച്ചറിഞ്ഞു. അവർ, ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ, മതേതരവും മതപരവുമായ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി രാജ്യത്തിന്റെ പൊതുശത്രുവിനൊപ്പം നിന്നു കഴിഞ്ഞു.
Also Read:വീടുകളിൽ എത്തി വാക്സിൻ നൽകേണ്ടതില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി
വിവേചനരഹിതമായി മാരകമായ മിസൈലുകൾ വിക്ഷേപിക്കുന്നത് നിങ്ങൾ ഇപ്പോഴു തുടരുകയാണ്, കഴിയുന്നത്ര സിവിലിയന്മാരെ ദ്രോഹിക്കാനും കൊലപ്പെടുത്താനും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് അത്. നിങ്ങളുടെ സ്വന്തം സിവിലിയന്മാരുടെ പിന്നിൽ ഭീരുത്വത്തിന്റെ മുഖമണിഞ്ഞ് അഭയം പ്രാപിക്കുമ്പോൾ ഞങ്ങളുടെ ഐക്യത്തെ മുറുകെ പിടിക്കാൻ നിങ്ങൾ ഞങ്ങളെ തന്നെ പ്രചോദിപ്പിക്കുകയാണ്. എന്തൊക്കെ തർക്കങ്ങളുണ്ടായാലും യഹൂദന്മാരായ ഞങ്ങൾക്ക് ഇപ്പോൾ ഒരു പൊതുലക്ഷ്യമേ ഉള്ളു, നിങ്ങളെ പരാജയപ്പെടുത്തുക എന്നത്.
എന്നാൽ, ഞങ്ങൾ നിങ്ങൾക്ക് ഒരു അവസാന അവസരം നൽകുകയാണ്. 24 മണിക്കൂറിനുള്ളിൽ എല്ലാ റോക്കറ്റ് വിക്ഷേപണങ്ങളും പൂർണമായും നിർത്തുക, എന്നെന്നേക്കുമായി. പീരങ്കികളും വായുസഹായവുമായി ഞങ്ങളുടെ ടാങ്കുകൾ ഗാസ അതിർത്തിയിൽ തയ്യാറെടുത്ത് നിൽക്കുന്നതായി അറിയിച്ച് കൊണ്ടുള്ള ഒരു ഫോർമൽ അറിയിപ്പ് നിങ്ങളുടെ ജനതയ്ക്ക് ഞങ്ങൾ നൽകും. ഞങ്ങൾ വരികയാണെന്ന് സാധാരണക്കാരെ അറിയിക്കുക. അതിനായി നോട്ടീസ് ഇറക്കി കഴിഞ്ഞു. ഞങ്ങളുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് അവരെ ഉടൻ തന്നെ തെക്കോട്ട് ഒഴിപ്പിക്കണം. ഞങ്ങളുടെ അവസാന മുന്നറിയിപ്പ് കേൾക്കാൻ നിങ്ങൾ തയ്യാറാകുന്നില്ലെങ്കിൽ ഞങ്ങൾ വരുന്നു, ദൈവത്തിന്റെ സഹായത്തോടെ, ഇത്തവണ ഞങ്ങൾ തിരികെ പോകില്ല. പോരാട്ടത്തിൽ നിങ്ങളിൽ നിന്നും കീഴടക്കുന്ന ഓരോ സെന്റിമീറ്റർ ഭൂമിയും ഇസ്രയേലിന്റെ ഭാഗമാക്കി കൂട്ടിചേർക്കും. അങ്ങനെ അവിടെ നിന്ന് ഞങ്ങളുടെ സാധാരണക്കാരുടെ നേരെ ഇനി മറ്റൊരു ആക്രമണം ഉണ്ടാകില്ല.
എന്തൊക്കെയാണെങ്കിലും, നിങ്ങൾക്ക് കീഴടങ്ങാൻ അവസരമുണ്ട്. അതിനായി ഞങ്ങളുടെ വാതിലുകൾ എന്നും തുറന്ന് തന്നെ കിടക്കും. നിങ്ങൾ ആയുധങ്ങൾ താഴെയിടാൻ തയ്യാറാകുന്ന നിമിഷൻ ഞങ്ങൾ ഞങ്ങളുടെ മുന്നേറ്റം നിർത്തും, അവിടെ ഞങ്ങൾ ഞങ്ങളുടെ പുതിയ അതിർത്തികൾ സൃഷ്ടിക്കും. നിങ്ങൾ ഞങ്ങളുടെ പൗരന്മാരെ ആക്രമിക്കുന്നത് തുടരുകയാണെങ്കിൽ, ഞങ്ങൾ തെക്കോട്ട് തിരിയും, നിങ്ങളുടെ ദുഷ്ട സാന്നിധ്യത്തിൽ ഒരിക്കലും ഇനി മലിനമാക്കാൻ കഴിയാത്ത വിധം നിങ്ങളെ ആ പ്രദേശത്ത് നിന്ന് തന്നെ പുറത്താക്കും.
നിങ്ങളുടെ സാധാരണക്കാർക്ക് വീടുകൾ നഷ്ടമാകുമെന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. പക്ഷെ ഈ യുദ്ധം തിരഞ്ഞെടുത്തത് ഞങ്ങളല്ല, നിങ്ങളാണ്. നിങ്ങളുടെ നിഷ്കരുണമായ ക്രൂരതയാൽ ഞങ്ങളുടെ പൗരന്മാരെ വംശഹത്യ ചെയ്യുകയും നിങ്ങളുടെ ജനങ്ങളെ അഭയാർത്ഥികളാക്കി മാറ്റുകയുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഞങ്ങൾ രണ്ടാമത്തേത് തെരഞ്ഞെടുക്കും. നിങ്ങൾ ഞങ്ങളെ വെറുക്കുന്നതിന്റെ ഒരു അംശമെങ്കിലും നിങ്ങളുടെ ജനത്തെ സ്നേഹിച്ചിരുന്നെങ്കിൽ, ഈ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നു.
Also Read:ഇസ്രായേൽ പലസ്തീൻ സംഘർഷം രൂക്ഷം, ഇടപെട്ട് അമേരിക്കയും റഷ്യയും ഉൾപ്പെടെ ലോക രാജ്യങ്ങൾ ‘
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരുടെ ശ്രദ്ധയ്ക്ക്: ഞങ്ങൾ “സംയമനം പാലിക്കണം” എന്ന നിങ്ങളുടെ നിരന്തരമായ ചൂഷണങ്ങളിൽ ഇസ്രയേൽ മടുത്തു. നിങ്ങളുടെ നാട്ടിലെ ജനങ്ങളെ, പുരുഷനെന്നോ സ്ത്രീയെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ കൊന്നൊടുക്കുക എന്ന ലക്ഷ്യത്തോടെ അവർക്ക് നേരെ ഒരു പൊതു ശത്രുവിന്റെ നിരന്തരമായ മിസൈൽ ആക്രമണമുണ്ടാകുമ്പോൾ നിങ്ങൾക്ക് ‘സംയമന’ത്തെ കുറിച്ച് ഞങ്ങളോട് സംസാരിക്കാം. അതുവരെ, നിങ്ങളുടെ ഇരട്ടത്താപ്പ് നിങ്ങൾ തന്നെ കൈയ്യിൽ സൂക്ഷിച്ച് വെയ്ക്കാൻ നിങ്ങളോട് ഞങ്ങൾ ബഹുമാനപൂർവ്വം നിർദേശിക്കുന്നു. ഇത്തവണ, ഹമാസ് വളരെയധികം മുന്നോട്ട് പോയി, ഞങ്ങളുടെ ജനങ്ങളെ, ജനസംഖ്യയെ സംരക്ഷിക്കുന്നതിന് ഞങ്ങൾ എന്തും ചെയ്യും.
ഹമാസ്, നിങ്ങളോട് ഞാൻ ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു, ഇത്തരത്തിലൊരു ലക്ഷ്യത്തിനായി ഞങ്ങളുടെ ജനങ്ങളെ എല്ലാവരേയും ഐക്യത്തോട് കൂടി ഒരുമിച്ച് കൊണ്ടുവരാൻ സഹായിച്ചത് നിങ്ങളാണ്, നന്ദി. മുന്നോട്ടുള്ള പാതയെ ഇസ്രയേൽ ജനത ഒരിക്കലും ഭയപ്പെടുന്നില്ല.
Post Your Comments