മുംബൈ : വീടുകളിൽ എത്തി വാക്സിൻ നൽകേണ്ടതില്ലെന്ന തീരുമാനം കേന്ദ്രം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. മുതിർന്ന പൗരന്മാര്‍ക്ക് വാക്സിൻ വീടുകളിൽ എത്തിച്ച് നൽകിയിരുന്നെങ്കിൽ പലരുടേയും ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബോംബെ ഹൈക്കോടതി.
Read Also : ഗുര്‍മീത് റാം റഹീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വാക്സിൻ കേന്ദ്രങ്ങളിൽ പോകാൻ കഴിയാത്ത മുതിര്‍ന്ന പൗരന്മാരെക്കുറിച്ച് ആശങ്ക ഉള്ളപ്പോൾ അവര്‍ക്കുവേണ്ടി അത്തരമൊരു നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. 75 വയസിനു മുകളിലുള്ള ഭിന്നശേഷിക്കാരോ കിടപ്പ് രോഗികളോ, വീൽ ചെയറിൽ കഴിയുന്നവരോ ആയ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിൽ ചെന്ന് വാക്സിൻ നൽകണമെന്നുള്ള പൊതു താൽപര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
അഭിഭാഷകരായ ധ്രുതി കപാഡിയ, കുനാൽ തിവാരി എന്നിവരുടെ പൊതുതാൽപര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ചോദ്യം ഉന്നയിച്ചിരിക്കന്നത്. ചീഫ് ജസ്റ്റിസ് ദിപൻകര്‍ ദത്ത, ജസ്റ്റിസ് ജിഎസ് കുൽക്കര്‍ണ്ണി എന്നിവര്‍ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വീടുകളിൽ എത്തി വാക്സിൻ നൽകേണ്ടതില്ലെന്ന കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്ന് കോടതി വീണ്ടും ആവശ്യപ്പെട്ടു. മൂന്ന് ആഴ്ച കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
Post Your Comments