
ഗാസയിലേക്ക് കരമാര്‍ഗ്ഗവും ആക്രമണം തുടങ്ങി ഇസ്രയേലി സൈന്യം. മധ്യ തെക്കന്‍ ഗാസ മുനമ്പിനോട് ചേര്‍ന്നുള്ള ഒരു ഇടനാഴി പിടിച്ചടക്കാന്‍ ലക്ഷ്യമിട്ടാണ് കര വഴിയുള്ള ആക്രമണം. ലഭ്യമാകുന്ന വിവരം അനുസരിച്ച് പലസ്തീനിലെ ഇരുപതോളം പേര്‍ ഇന്ന് നടന്ന വ്യോമാ ക്രമത്തില്‍ ഇതുവരെ കൊലപ്പെട്ടിട്ടുണ്ട്.
ഇന്നലെയാണ് അടുത്ത ഉണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണം ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഗാസയ്ക്ക് നേരെ ഉണ്ടായത്. 400 പേരാണ് വ്യോമാക്രമണത്തില്‍ മരിച്ചതെന്നാണ് വിവരം. മേഖലയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുന്നതിനിടയായിരുന്നു ഇസ്രയേലിന്റെ അപ്രതീക്ഷിതമായ നീക്കം.
രണ്ടു മാസത്തോളം നീണ്ട വെടിനിര്‍ത്തലിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. കാസയ്ക്കും ഇസ്രയേലിനും ഇടയിലെ നെറ്റ്‌സറിം ഇടനാഴി പിടിച്ചടക്കുകയാണ് ഇപ്പോഴത്തെ ഇസ്രയേലിന്റെ ലക്ഷ്യം. ഹമാസ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഡസന്‍ കണക്കിന് ആളുകളെ സ്വതന്ത്രരാക്കാത്തതും ഇസ്രയേലിന്റെ രോഷം കൂട്ടുന്നു. ഇവരെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ കൂടുതല്‍ രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്നാണ് ഇസ്രയേല്‍ പറയുന്നത്.
Post Your Comments