തിരുവനന്തപുരം : ഇസ്രായേലിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിനു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇട്ട പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്ത മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്കെതിരെ സോഷ്യൽ മീഡിയ. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ എന്നായിരുന്നു ഉമ്മൻ ചാണ്ടി ആദ്യത്തെ പോസ്റ്റിൽ എഴുതിയിരുന്നത്. എന്നാൽ, പിന്നീട് ഇത് തിരുത്തി റോക്കറ്റ് ആക്രമണത്തിൽ എന്നാക്കുകയായിരുന്നു. മതമൗലികവാദികളുടെ ആക്രമണത്തെ തുടർന്നാണ് ഉമ്മൻ ചാണ്ടി പോസ്റ്റ് തിരുത്തിയതെന്ന ആക്ഷേപവുമുണ്ട്.
Also Read:റേഷന്‍ കാര്‍ഡിലെ മണ്ണെണ്ണ വിഹിതം വീണ്ടും വെട്ടിക്കുറച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പ്
ആദ്യത്തെ പോസ്റ്റിനു താഴെ ‘മുട്ടിലിഴയാത്ത മുഖ്യമന്ത്രി, നിലപാടുള്ള മുഖ്യമന്ത്രി’ എന്നെല്ലാം കമന്റുകൾ വന്നിരുന്നു. എന്നാൽ, പോസ്റ്റ് തിരുത്തിയതോടെ ജനവും കമന്റുകൾ തിരുത്തി. ‘മുട്ടിലിഴഞ്ഞ മുൻ മുഖ്യമന്ത്രി’ എന്ന് ചിലർ തിരുത്തി. വീണ എസ് നായർ, മാണി സി കാപ്പൻ എന്നിവർക്ക് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയും പോസ്റ്റിൽ മാറ്റം വരുത്തുന്നത്.
ഇസ്രായേലിലെ ഹമാസ് ഭീകരാക്രമണത്തിൽ കഴിഞ്ഞ ദിവസമാണ് കീരിത്തോട് സ്വദേശിയായ സൗമ്യ കൊല്ലപ്പെട്ടത്. വീട്ടിലേയ്ക്ക് ഫോൺ ചെയ്തുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇന്നലെ, നഴ്സുമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയനും സൗമ്യയ്ക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് ഇത് തിരുത്തുകയും ചെയ്തു. ഇത് വൻ വിവാദമായതോടെ, പിന്നീട് സൗമ്യയ്ക്ക് മറ്റൊരു പോസ്റ്റിൽ ആദരാഞ്ജലി അർപ്പിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments