പാലക്കാട്: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് കോവിഡ് രോഗികളായ മറ്റ് രോഗങ്ങളുള്ള സാമ്ബത്തിക ശേഷിയില്ലാത്തവര്‍ക്ക് ഒരുമാസത്തെ മരുന്ന് പാലക്കാട് എം.പി ഓഫിസ് മുഖേന സൗജന്യമായി നല്‍കുമെന്ന് വി.കെ. ശ്രീകണ്ഠന് എം.പി അറിയിച്ചു. അപേക്ഷകള്‍ വ്യാഴാഴ്ച മുതല്‍ സ്വീകരിക്കും.
Also Read:അല്ലു അർജുന്റെ ‘പുഷ്പ’ ഒരുങ്ങുന്നത് രണ്ട് ഭാഗങ്ങളിൽ
അപേക്ഷകര്‍ 0491 2505377 എം.പി ഓഫിസ് വാട്സ്ആപ് നമ്ബറിലേക്ക് ഡോക്ടറുടെ കുറിപ്പടിയും രോഗിയുടെ പേരും അഡ്രസ്സും സഹിതം അയക്കേണ്ടതാണ്.
മരുന്നുകള്‍ വീടുകളിലെത്തിക്കാന്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും യു.ഡി.എഫിെന്റ നേതൃത്വത്തില്‍ 20 പേരടങ്ങുന്ന സന്നദ്ധ സേനയും രൂപവത്കരിച്ചിട്ടുണ്ട്.
കോവിഡ് രോഗിയാണോ, സാമ്ബത്തികമായി പ്രയാസം അനുഭവിക്കുന്നവരാണോ എന്ന പരിഗണന മാത്രമാണ് മാനദണ്ഡമെന്ന് എം.പി പറഞ്ഞു.
Post Your Comments