തിരുവനന്തപുരം: ആവശ്യമെങ്കിൽ സാമൂഹ്യ അടുക്കളകൾ വീണ്ടും തുറന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി. ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുളളതെന്നും ജനങ്ങൾ പട്ടിണി കിടക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read:കൊടുമണ്ണിലെ സിപിഎം-സിപിഐ സംഘർഷം: പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും സിപിഐ പരാതി നൽകി
സംസ്ഥാനത്ത് അരലക്ഷം രോഗികളായതോടെ നാല് ജില്ലകളെ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഈ ജില്ലകളിൽ പൊതു പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തിയറ്റര്‍, ജിംനേഷ്യം എന്നിവ അടക്കും. ആരാധനലായങ്ങളില്‍ ഓണ്‍ലൈന്‍ ആരാധന മാത്രം അനുവദിക്കും.
അതേസമയം, സംസ്ഥാനത്ത് കോവിഡ് 19 മൂന്നാം തരംഗം നേരത്തെ ആകുമെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. മൂന്നാം തരംഗ ഭീഷണിയെ തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
Post Your Comments