Latest NewsFootballNewsSports

ചെൽസി തട്ടകത്തിൽ ആഴ്‌സണലിന് ആധിപത്യം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് സ്വന്തം തട്ടകത്തിൽ തോൽവി. ലീഗിൽ ശക്തരായ ആഴ്‌സണലാണ് ഏകപക്ഷീകമായ ഒരു ഗോളിന് ചെൽസിയെ പരാജയപ്പെടുത്തിയത്. ചെൽസി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് നേടിയ ഗോളിലാണ് ആഴ്‌സണലിന്റെ ജയം. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ചെൽസിയാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. ഹാവെർട്സിന് ലഭിച്ച സുവർണ്ണാവസരം മുതലെടുത്തിരുന്നെങ്കിൽ ചെൽസിയ്ക്ക് സമനിലയിൽ മത്സരം അവസാനിപ്പിക്കാമായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ചെൽസി മിഡ്ഫീൽഡർ ജോർഗീനോയുടെ മൈനസ് പാസ് പിഴച്ചപ്പോൾ ഒബാമയാങിന്റെ പാസിൽ നിന്ന് സ്മിത്ത് റോ ആഴ്‌സണലിന് വേണ്ടി ഗോൾ നേടുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ചെൽസി ആക്രമണം കടുപ്പിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് ആഴ്‌സണൽ ചെൽസി ആക്രമണങ്ങളുടെ മുനയൊടിച്ചു. ഇന്നത്തെ ജയത്തോടെ ആഴ്‌സണൽ തങ്ങളുടെ യൂറോപ്യൻ പ്രതീക്ഷകൾ സജീവമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button