Latest NewsKeralaNattuvarthaNews

രാശി ഫലം ശുഭകരമല്ല, പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വൈകുന്നത് ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരമോ?

നേരത്തെ പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ച ജോത്സ്യന്‍ ആണ് സത്യപ്രതിജ്ഞയ്ക്കുള്ള തീയതിയും സമയവും കുറിച്ചതെന്നാണ് ലഭ്യമായ വിവരം.

കേരളത്തിനൊപ്പം മേയ് 2ന് തെരഞ്ഞെടുപ്പ് ഫലം വന്ന ബംഗാള്‍ ,തമിഴ്‌നാട്, അസാം, പുതുച്ചേരി എന്നിവിടങ്ങളിലെല്ലാം എല്ലാം പുതിയ സർക്കാർ അധികാരം ഏറ്റു. വർദ്ധിച്ചുവരുന്ന കോവിഡ് പ്രതിസന്ധി പരിഹരിക്കാനായി പദ്ധതികൾ തയ്യാറാക്കികൊണ്ടിരിക്കുന്നു. അതേസമയം കോവിഡ് സാഹചര്യത്തിലും കേരളത്തില്‍ നൂറോളം സീറ്റുകൾ നേടി വിജയിച്ചിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാതെ വൈകിപ്പിക്കുകയാണ് ഇടതുപക്ഷം. സംസ്ഥാനത്ത് തുടര്‍ഭരണത്തിനുള്ള ഭൂരിപക്ഷം നേടിയിട്ടും സർക്കാർ അധികാരത്തിലേറാത്തത് ജോത്സ്യന്റെ നിർദ്ദേശപ്രകാരമാണെന്നാണ് സൂചന.

നേരത്തെ പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ച ജോത്സ്യന്‍ ആണ് സത്യപ്രതിജ്ഞയ്ക്കുള്ള തീയതിയും സമയവും കുറിച്ചതെന്നാണ് ലഭ്യമായ വിവരം.

കോവിഡ്; സംസ്ഥാനത്തെ മരണസംഖ്യ ഉയരുന്നു, ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന നിരക്ക്

മേയ് 17 വരെ സര്‍ക്കാരിന് നേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രിയുടെ ജാതകത്തില്‍ ദോഷങ്ങള്‍ ഉള്ളതിനാൽ കാലയളവില്‍ അധികാരമേറ്റാല്‍ മന്ത്രി സഭ കാലാവധി പൂര്‍ത്തിയാക്കില്ലെന്നാണ് ജോത്സ്യൻ വ്യക്തമാക്കിയത്. സി.പി.എം നേതാക്കളുമായി ഏറെ അടുപ്പമുള്ള പയ്യന്നൂര്‍ സ്വദേശിയായ ജോത്സ്യന്റെ നിര്‍ദേശപ്രകാരമാണ് മേയ് 18ന് ഷഷ്ഠി ദിനത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ തീരുമാനിച്ചതെന്നാണ് വിവരം.

സംസ്ഥാനം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ പോലും മുഖ്യമന്ത്രി അധികാരം ഏറ്റെടുക്കാന്‍ തയ്യാറാകാത്തത് രാശിഫലം മോശമായതിനാൽ ഒപ്പമുള്ളവരുടെ എതിർപ്പ് പരിഗണിച്ചാണെന്ന് സൂചനകൾ വ്യക്തമാക്കുന്നു. ഈ മാസം 17വരെ ജോത്സ്യ വിധി പ്രകാരം മിഥുനം രാശിയില്‍ തിരുവാതിര നക്ഷത്രത്തിൽ പിറന്ന പിണറായി വിജയന് അത്ര ശുഭകരമല്ലെന്നും, അതുകൊണ്ടുതന്നെ ശുഭകാര്യങ്ങള്‍ക്ക് മുഹൂര്‍ത്തമില്ലെന്നുമാണ് നിരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button