മുംബൈ: വ്യവസായ പ്രമുഖന് മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തു നിറച്ച നിലയില്‍ കാര്‍ കണ്ടെടുത്ത സംഭവത്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. മുംബൈ പോലീസ് കമ്മീഷണറുടേതാണ് ഉത്തരവ്.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ സച്ചിന് വാസയെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സ്ഫോടക വസ്തു നിറച്ച നിലയില്‍ കണ്ടെത്തിയ കാറിന്റെ ഉടമ മൻസുഖ് ഹിരണിന്റെ മരണത്തില്‍ സച്ചിന് വാസെയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചിരുന്നു.
ഒരു സ്ഫോടന കേസിലെ പ്രതിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 2003 മുതല്‍ സസ്പെന്‍ഷനിലായിരുന്ന സച്ചിന് വാസെ കഴിഞ്ഞ വര്‍ഷമാണ് സര്‍വീസില്‍ തിരികെ പ്രവേശിച്ചത്. മുംബൈ പോലീസിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് മേധാവിയായിരുന്നു ഇയാൾ. നേരത്തെ സച്ചിൻ വാസെ ഉപയോഗിച്ച മേഴ്സിഡസ് ബെൻസ് കാർ പിടിച്ചെടുത്തു. കാറിൽനിന്നും അഞ്ച് ലക്ഷം രൂപയും നോട്ട് എണ്ണൽ യന്ത്രവും തുണികളും സ്ഫോടകവസ്തു നിറച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റും കണ്ടെടുത്തിരുന്നു.
Post Your Comments