MollywoodNewsEntertainment

കൊവിഡിൽ പ്രകാശം പരത്തി ‘പ്രതീക്ഷ’; ശ്രദ്ധേയമാകുന്ന ആൽബം

അപ്രതീക്ഷിതമായി വന്നു ചേർന്ന കൊവിഡ് അണുപ്രസരണത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുന്നു. പൊടുന്നനെ ലോക്ഡൌൺ പ്രഖ്യാപിക്കുന്നു. ഈ സമയം ഉറ്റവരെ വേർപെട്ട് ജീവിതതാളം മാറ്റിമാറിയ്ക്കുന്ന സാഹചര്യം സംജാതമാകുന്നു. പുന:സമാഗമങ്ങൾ പോലും പാഴ്സ്വപ്നങ്ങളാകുന്നു. തുടുർന്ന് കൊവിഡ് വാക്‌സിനേഷൻ മരുന്നു ഇതരാരാജ്യങ്ങളെപ്പോലെ കണ്ടെത്തുന്നു. അതിൽ ഇന്ത്യ അസൂയർഹമായ നേട്ടം കൈവരിച്ചു. തുടുർന്ന് മുടങ്ങിയ ഫ്ലൈറ്റുകൾ അനുവദിക്കുന്നു. ഇത്തരത്തിലുള്ള മകനെ വേർപെട്ട ഒരു അമ്മയുടെയും മകന്റെയും ദുഖവും സമാഗമത്തിലുണ്ടാകുന്ന അവരുടെ സന്തോഷവും ആണ് ഈ ഗാനാവിഷ്കാരത്തിലുൾപ്പെടുത്തിയിരിക്കുന്നത്.

Also Read:തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യാത്തവരോട് കൃഷ്ണ കുമാറിന് പറയാനുള്ളത് ഒരു കാര്യം മാത്രം

കിരൺ അശോകൻ സംവിധാനം ചെയ്ത ‘പ്രതീക്ഷ’ എന്ന ആൽബം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. കാലികപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്തിതിരിക്കുന്ന ആൽബത്തിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സുനീതി ദേവി, മാസ്റ്റർ അഭിനന്ദ്, ഗ്രീഷ്മ അനൂപ്, കണ്ണൻ സുനീതി, രജിത് കുമാർ, ജസീൽ, ശ്രാവൺ എം ജെ എന്നിവരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.

ആശയം, കണ്ണൻ സുനീതി. പ്രിയ എസ് പിള്ളയാണ് ആൽബത്തിന്റെ എഡിറ്റും സിനിമാട്ടോഗ്രഫിയും നിർവഹിച്ചിരിക്കുന്നത്. സുനീതി ദേവിയുടെ തന്നെ വരികൾക്ക് ശ്രാവൺ എം ജെ ഈണം നൽകി കണ്ണൻ സുനീതി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹൃദയ് ഗോസാമിയാണ് ഗാനം നിർമിച്ചിരിക്കുന്നത്. വീണ: കെവിൻ ഹാരിസ്, ബാസ്: ബാലു, ഗിറ്റാർ: റിത്വിക് ഭട്ടാചാര്യ. അസോസിയേറ്റ് സംവിധാനം: ജിബിൻ സിബി, സഹഛായാഗ്രാഹണം: സിദ്ധാർത്ഥ് ജയപാലൻ, സഹസംവിധാനം: അലൻ സണ്ണി, വൈഷണവ് രാജു, വീഡിയോ പ്രൊഡക്ഷൻ: ഗ്രീൻ പാരറ്റ് ടാക്കീസ്. ഡിസൈൻ: ഹിരോഷ് ലാൽ, ലോഗോ: അഗിൻ അനിൽകുമാർ, വി എഫ് എക്സ്: ബ്രിജിത് ബാബു, ഹിരോഷ് ലാൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button