തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിന്റെ രാജ്യവിരുദ്ധതയ്ക്കെതിരെ ആരംഭിച്ച അണ്‍ലൈക്ക് ക്യാമ്പെയ്ന്‍ രണ്ടാം ദിവസവും വന്‍ തരംഗമായി . സംഘപരിവാറും ബി.ജെ.പിയും ഒന്നടങ്കം ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌ക്കരിച്ചു. ഏകദേശം 60,000 ത്തോളം പേരാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജ് അണ്‍ലൈക്ക് ചെയ്തത്.
Read Also : ഇസ്രയേലിലെ സംഭവം ഇവിടെ രാഷ്ട്രീയവല്‍ക്കരിക്കാൻ പാടില്ല; നിലപാടുമായി വി മുരളീധരന്‍
ബി.ജെ.പി രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കേണ്ടെന്ന് എല്ലാ മാദ്ധ്യമങ്ങളും തീരുമാനിച്ചിരുന്നുവെങ്കിലും ഏഷ്യാനെറ്റിലെ ഇന്നത്തെ ചര്‍ച്ചയില്‍ ശ്രീജിത്ത് പണിക്കരുടെ സാന്നിദ്ധ്യം ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ പോലും ബി.ജെ.പി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചാനല്‍ ബഹിഷ്‌ക്കരിക്കുകയായിരുന്നു.
ശ്രീജിത്ത് പണിക്കരെ, നിങ്ങളേയും നിങ്ങളുടെ സംവാദങ്ങളും ഇഷ്ടമാണ് പക്ഷേ ഏഷ്യാനെറ്റ് കാണില്ല എന്ന് തുടങ്ങുന്ന കമന്റുകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
രാജ്യവിരുദ്ധമായി സംസാരിച്ച മാദ്ധ്യമ പ്രവര്‍ത്തകയ്ക്കെതിരെ യുക്തമായ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ‘ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നില്ല’ എന്ന പ്രേക്ഷകയുടെ ചോദ്യത്തിനാണ് ഏഷ്യാനെറ്റിന്റെ മാദ്ധ്യമ പ്രവര്‍ത്തക രാജ്യവിരുദ്ധമായി പ്രതികരിച്ചത്.
കണ്ട സംഘികള്‍ കൊല്ലപ്പെടുന്നത് കൊടുക്കേണ്ട കാര്യമില്ലെന്നും, ബംഗാള്‍ പാകിസ്താനിലാണെന്നും മാദ്ധ്യമ പ്രവര്‍ത്തക പ്രതികരിച്ചു. മാന്യമായ രീതിയില്‍ കാര്യം അന്വേഷിച്ച പ്രേക്ഷകയോട് മോശമായി പെരുമാറിയ പി.ആര്‍ പ്രവീണ എന്ന മാദ്ധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കണ്ണില്‍ പൊടിയിടുന്ന രീതിയില്‍ നടപടിയെടുത്തെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുന്നത്.
Post Your Comments