KeralaNattuvarthaLatest NewsNews

ഇസ്രയേലിലെ സംഭവം ഇവിടെ രാഷ്ട്രീയവല്‍ക്കരിക്കാൻ പാടില്ല; നിലപാടുമായി വി മുരളീധരന്‍

സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയെന്നും, നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നുവെന്നും വി. മുരളീധരന്‍ പറഞ്ഞു.

ഡല്‍ഹി: ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മരണം ഇവിടെ രാഷ്ട്രീവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇസ്രയേലിലെ സംഭവം ഇവിടെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും, രാജ്യാന്തരമാനങ്ങളുള്ള വിഷയത്തിൽ പ്രതികരിക്കാന്‍ പരിമിതിയുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

അതേസമയം സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയെന്നും, നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നുവെന്നും വി. മുരളീധരന്‍ പറഞ്ഞു. ഏറ്റവുമടുത്ത ദിവസം തന്നെ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ഇസ്രയേലിലെ ഇന്ത്യന്‍ എംബസി തുടങ്ങിക്കഴിഞ്ഞതായും വി. മുരളീധരന്‍ അറിയിച്ചു.

അഷ്‌കലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന സൗമ്യ, ഇന്നലെ വൈകിടട്ടാണ് സൗമ്യ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേല്‍ വനിതയും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button