സ്പാനിഷ് ലീഗിൽ ഇന്ന് നിർണായക മത്സരത്തിൽ അത്ലാന്റിക്കോ മാഡ്രിഡ് റയൽ സോസിഡാഡിനെ നേരിടും. ഇന്നലെ ബാഴ്‌സലോണ സമനില വഴങ്ങിയതു കൊണ്ട് ഇന്ന് വിജയിച്ചാൽ അത്ലാന്റിക്കോ മാഡ്രിഡിന്റെ ലീഡ് നാലു പോയിന്റായി ഉയരും. നിലവിൽ 77 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് അത്ലാന്റിക്കോ മാഡ്രിഡ്. ലീഗിൽ അത്ലാന്റിക്കോ മാഡ്രിഡിന് അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഏറ്റവും കടുപ്പമുള്ളത് ഇന്നത്തെ മത്സരമാണ്.
ഇന്ന് വിജയിച്ചാൽ നാളെ നിർണായക മത്സരത്തിനിറങ്ങുന്ന റയൽ മാഡ്രിഡിനു മേൽ സമ്മർദ്ദം ഉയർത്താനും അത്ലാന്റിക്കോ മാഡ്രിഡിനാകും. ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ ആവാത്തതാണ് അത്ലാന്റിക്കോ മാഡ്രിഡ് നേരിടുന്ന പ്രധാന വെല്ലുവിളി. അത് മറികടന്നാൽ കിരീടം സ്വന്തമാക്കാൻ അത്ലാന്റിക്കോ മാഡ്രിഡിനാകും. പരിക്കേറ്റ ലെമാർ ഇന്ന് മാഡ്രിഡ് നിരയിൽ ഉണ്ടാകില്ല. ഇന്ന് രാത്രി 1.30നാണ് മത്സരം.
Post Your Comments