Latest NewsNewsInternational

കാമുകിക്ക് അയച്ച ലൈവ് ഫോട്ടോയില്‍ മറ്റൊരു സ്ത്രീ; കാമുകന്റെ ചതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് യുവതി

കാമുകന്‍ തന്നെ ചതിക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി യുവതി. തനിക്ക് അയച്ച ഒരു തത്സമയ ഫോട്ടോയിലാണ് കാമുകന്റെ ചതി യുവതി മനസിലാക്കുന്നത്. മിസ് ചെയ്യുന്നു എന്ന അടിക്കുറിപ്പോടെ കാമുകന്‍ അയച്ച ലൈവ് ഫോട്ടോയില്‍ നിന്നാണ് താന്‍ ചതിക്കപ്പെടുകയായിരുന്നു എന്ന സത്യം അവര്‍ മനസിലാക്കിയെതെന്ന് സെറീനകെറിഗന്‍ എന്ന യുവതി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി.

കാമുകന്‍ അയച്ചു തന്ന ആ ലൈവ് ഫോട്ടോയും അവര്‍ പോസ്റ്റ് ചെയ്തു. ‘നിങ്ങള്‍ പ്രണയിക്കുന്നയാള്‍ നിങ്ങളെ മിസ് ചെയ്യുന്നു എന്ന് പറയുകയും തുടര്‍ന്ന് ഒരു ലൈവ് ഫോട്ടോ ക്ലിക്ക് ചെയ്യുകയും ചെയ്താല്‍’ എന്ന അടിക്കുറിപ്പോടു കൂടിയാണ് സെറീന ടിക് ടോക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

READ MORE: പ്രിയപ്പെട്ടവര്‍ കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരം; നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഷെയ്ന്‍ നിഗം

ഫോട്ടോയുടെ തുടക്കത്തില്‍ ഒരു ഹോട്ടല്‍ കിടക്കയില്‍ തലയണയ്ക്ക് സമീപം വെച്ചിട്ടുള്ള ഒരു കളിപ്പാട്ടമാണ് ദൃശ്യമാകുന്നത്. എന്നാല്‍ ആ ഫോട്ടോയുടെ ലൈവ് വേര്‍ഷനില്‍ ക്ലിക്ക് ചെയ്തപ്പോള്‍ സെറീന ആ കളിപ്പാട്ടം മാത്രമല്ല കണ്ടത്. അഞ്ച് സെക്കന്റുകള്‍ തുടര്‍ച്ചയായി റെക്കോര്‍ഡ് ചെയ്ത ആ ലൈവ് ഫോട്ടോയുടെ ഒടുവിലായി മറ്റൊരു സ്ത്രീ ആ കിടക്കയിലേക്ക് ചിരിച്ചുകൊണ്ട് എടുത്ത് ചാടുന്നതും കാണാന്‍ കഴിയുന്നുണ്ട്. ഇതോടെ കാമുകന്‍ തന്നെ വഞ്ചിക്കുകയാണെന്ന് യുവതി ഞെട്ടലോടെ മനസിലാക്കി.

READ MORE: “നീ ആരാണെന്നാ നിന്റെ വിചാരം” ; ഏഷ്യാനെറ്റ് റിപ്പോർട്ടർ പ്രവീണയുടെ പുതിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്

യുവതിയുടെ പോസ്റ്റിന് 1.2 ദശലക്ഷത്തിലധികം ലൈക്കുകളും 9,600 കമന്റുകളും ലഭിച്ചു. ചിലര്‍ വിശ്വാസവഞ്ചനയുടെ അനുഭവം പങ്കുവെച്ചപ്പോള്‍ മറ്റു ചിലര്‍ ലൈവ് ഫോട്ടോയെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ തിരക്കി. ഒരു യുവതി കുറിച്ചത് ‘ഞാന്‍ ഇപ്പോള്‍ എന്റെ ഫോണിലെ എല്ലാ ചിത്രങ്ങളും ഒന്നുകൂടെ സൂക്ഷ്മം നിരീക്ഷിക്കുകയാണ്’.

https://youtu.be/WEXa4huP6wY

മൂന്നാമത്തെ ഉപയോക്താവ് പോസ്റ്റുചെയ്തു, ‘ഞാന്‍ ഡേറ്റ് ചെയ്ത ഒരാളും തന്നോട് ഇത് ചെയ്തു, ലൈവ് ഫോട്ടോയ്ക്കിടെ വന്ന നോട്ടിഫിക്കേഷന്‍ കണ്ടാണത് മനസിലായതെന്ന് കുറിച്ചു. ലൈവ് ഫോട്ടോയില്‍ അവിടെ നടക്കുന്ന സംഭാഷണങ്ങളും കേള്‍ക്കാന്‍ കഴിയും എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

READ MORE: ഈദ് ഉല്‍ ഫിത്തർ : പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശസ്വയംഭരണ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button