Latest NewsIndiaNews

13കാരി യുവാവിനൊപ്പം ഒളിച്ചോടി, 9 വര്‍ഷം ഒരുമിച്ച് ജീവിച്ചു: അച്ഛന്റെ പരാതിയില്‍ യുവാവിന് 7 വര്‍ഷം ജയില്‍ശിക്ഷ

ബറേലി: ഭാര്യയെ 13 വയസ് പ്രായമുള്ളപ്പോള്‍ പീഡിപ്പിച്ചതിന് 30കാരന് 7 വര്‍ഷം ജയില്‍ ശിക്ഷ. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. നിലവിലെ ഭാര്യയായ യുവതിയെ പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കുറ്റത്തിനാണ് ശിക്ഷ. 2015ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിക്ക് 13 വയസ് പ്രായമുള്ള സമയത്ത് ഇരുപത് വയസ് പ്രായമുള്ള യുവാവ് തട്ടിക്കൊണ്ട് പോയെന്ന് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയത്.

Read Also: അമ്മയും മകളും മരിച്ച നിലയില്‍: മുറിക്കുള്ളിലും ഹാളിലുമായി മൃതദേഹങ്ങള്‍, നാടിനെ ഞെട്ടിച്ച് സംഭവം

പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായതിന് പിന്നാലെ യുവാവ് വിവാഹം ചെയ്‌തെങ്കിലും പിതാവ് പരാതി പിന്‍വലിച്ചിരുന്നില്ല. പരാതിക്കാരനും ഇരയാക്കപ്പെട്ടയാളും പ്രോസിക്യൂഷന്‍ വാദത്തെ പിന്‍തുണയ്ക്കുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചത്. അതിനാല്‍ പ്രോസിക്യൂഷന്‍ കൊണ്ടുവന്ന ഏഴ് സാക്ഷികളും എതിര്‍കക്ഷിക്കനുകൂലമായി തിരിയുന്ന സാക്ഷിയായി വിലയിരുത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തന്റെ അകന്ന ബന്ധുക്കള്‍ കൂടി ഇടപെട്ടാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പരാതിക്കാരന്‍ എഫ്‌ഐആറില്‍ വിശദമാക്കിയത്. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. ആറ് മാസത്തിന് ശേഷമാണ് കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സ്വമേധയാ ആണ് യുവാവിനൊപ്പം പോയതെന്നും പീഡന പരാതി പൊലീസ് കെട്ടിച്ചമച്ചതാണെന്നുമാണ് പരാതിക്കാരന്റെ മകള്‍ കോടതിയെ അറിയിച്ചത്. വീട് വിട്ടിറങ്ങിയ ദിവസം തനിക്ക് 18 വയസ് തികഞ്ഞതായുള്ള യുവതിയുടെ വാദവും തള്ളിയാണ് കോടതി തീരുമാനം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button