KeralaLatest NewsNews

ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങ്; കോവിഡ് പ്രോട്ടോകോളിൽ ഇളവ് വരുത്തി സർക്കാർ

തിരുവനന്തപുരം: അന്തരിച്ച മുൻമന്ത്രി കെആർ ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോകോളിൽ ഇളവ് വരുത്തി സർക്കാർ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൂടുതൽ ആളുകൾക്ക് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാം.

Read Also: അബ വിമാനത്താവളം തകർക്കാൻ തീവ്രവാദികളുടെ ശ്രമം, ബോംബുകൾ നിറച്ച ഡ്രോൺ വിക്ഷേപിച്ചു; ശ്രമം പരാജയപ്പെടുത്തി സൗദി സഖ്യം

തിരുവനന്തപുരം അയ്യങ്കാളി ഹാളിലും ആലപ്പുഴയിലെ സംസ്‌കാര ചടങ്ങിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 300 പേർക്ക് പൊതു ദർശനത്തിൽ പങ്കെടുക്കാം.

കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ജില്ലാ കളക്ടർക്കായിരിക്കും. പൊതുദർശനം നടക്കുന്ന ഹാളിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കണം. ഹാളിനുള്ളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: യഥാർത്ഥ പോരാളി; കേരള രാഷ്ട്രീയത്തിലെ പെൺകരുത്തായിരുന്നു ഗൗരിയമ്മയെന്ന് കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button