KeralaLatest NewsNews

കോവിഡ് രോഗം കൂടുതല്‍ ബാധിക്കുന്നത് ഈ രക്തഗ്രൂപ്പിലുള്ളവരെ, ജാഗ്രത

മാംസാഹാരം കഴിക്കുന്നവരിലാണ് കൊവിഡ് കൂടുതലും മോശമായി ബാധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം: കോവിഡ് രോഗം കൂടുതല്‍ ബാധിക്കുന്നത് എബി, ബി രക്തഗ്രൂപ്പുകാരെ ആണെന്ന് പഠന റിപ്പോര്‍ട്ട്. കൗണ്‍സില് ഓഫ് സയന്റിഫ് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് (സിഎസ്‌ഐആര്‍) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഒ ബ്ലഡ് ഗ്രൂപ്പുകാരെ കൊവിഡ് കൂടുതല്‍ ശാരീരികമായി ബാധിക്കുന്നില്ലെന്നും ചെറിയ രോഗലക്ഷണങ്ങളോ, രോഗലക്ഷണങ്ങള്‍ ഇല്ലാത്ത അവസ്ഥയോ ആണ് ഇവരിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎസ്‌ഐആര്‍ രാജ്യവ്യാപകമായി നടത്തിയ സെറോ പോസിറ്റിവിറ്റി സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഗവേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എബി രക്തഗ്രൂപ്പിലാണ്. പിന്നിലുള്ളത് ബി രക്ത ഗ്രൂപ്പിലുമാണ്.

Read Also: വൈറസിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍; ഇന്ത്യയെ ലക്ഷ്യം വെച്ച് സെനികത്താവളമൊരുക്കുന്ന തിരക്കില്‍ ചൈന

എന്നാൽ മാംസാഹാരം കഴിക്കുന്നവരിലാണ് കൊവിഡ് കൂടുതലും മോശമായി ബാധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെജിറ്റേറിയന്‍ ഭക്ഷണങ്ങളിലെ ഉയര്‍ന്ന ഫൈബര്‍ പ്രതിരോധ ശേഷിയെ സഹായിക്കുന്നു. പതിനായിരത്തിലേറെ സാമ്പിളുകളില്‍ 140 പേരടങ്ങുന്ന ഡോക്ടര്‍ സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അതേസമയം ഒ രക്തഗ്രൂപ്പുകാരെ കൊവിഡ് ബാധിക്കില്ലെന്നത് തെറ്റായ ധാരണായണെന്ന് ഡോ. അശോക് ശര്‍മ്മ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഒപ്പം സിഎസ്‌ഐറിന്റേത് ഒരു സാമ്പിള്‍ സര്‍വേ ഫലം മാത്രമാണെന്നും പിയര്‍ റിവ്യൂ ചെയ്ത ഗവേഷണ പ്രബന്ധം അല്ലെന്നും ഇദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button