KeralaLatest NewsNews

അമിത വേഗതയിലെത്തിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചു; നിയന്ത്രണം വിട്ട പോലീസ് ജീപ്പ് മറിഞ്ഞു

വനിത എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിലുണ്ടായിരുന്നു

കൊല്ലം: പത്തനാപുരത്ത് പോലീസ് ജീപ്പ് മറിഞ്ഞു. അമിത വേഗതയിലെത്തിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ നാല് പോലീസ് ഉദ്യോഗസ്ഥരാണ് ജീപ്പിലുണ്ടായിരുന്നത്.

Also Read: ‘അജിത് ഡോവല്‍ പണ്ട് പിണറായി വിജയനെ ഭിത്തിക്ക് ചാരിയതായി കേട്ടിട്ടുണ്ട്’;സിപിഎമ്മിനെ തേച്ചൊട്ടിച്ച് സന്ദീപ് വാചസ്പതി

വൈകുന്നേരം ആറരയോടെ ഇടത്തറ അറബിക് കോളേജിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വളവ് തിരിഞ്ഞ് എത്തിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി വെട്ടിച്ച് തിരിക്കാനുള്ള ശ്രമത്തിനിടെ ജീപ്പ് നിയന്ത്രണം വിട്ട് സമീപമുള്ള തിട്ടയില്‍ ഇടിച്ച് കയറിയ ശേഷം മറിയുകയായിരുന്നു.

അപകട സമയത്ത് വനിത എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിലുണ്ടായിരുന്നു. പത്തനാപുരം എസ്.ഐ വിനോദ് കുമാര്‍, വനിത എസ്.ഐ ഷെമി മോള്‍, സിപിഒ ഹരിലാല്‍, ഹോം ഗാര്‍ഡ് പ്രദീപ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button