Latest NewsCricketNewsSports

ഇന്ത്യൻ ബാറ്റ്സ്മാൻമാരെ സഹായിക്കാൻ ലെഫ്റ്റ് ആം പേസർ അൻസാർ നാഗ്വസ്വല്ല

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഭുവനേശ്വർ കുമാർ, ഹർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ്, പൃഥ്വി ഷാ തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങളൊക്കെ പുറത്തായപ്പോൾ ടീമിൽ ഇടം നേടിയ ഒരു സുപ്രധാന താരമുണ്ട്. അൻസാർ നാഗ്വസ്വല്ല. 23 വയസുള്ള ഗുജറാത്തുകാരൻ ലെഫ്റ്റ് ആം പേസർ. നിലവിൽ ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങൾ കളിക്കുന്ന ഒരേയൊരു പാഴ്സി ക്രിക്കറ്ററാണ് അൻസാർ.

സ്ഥിരമായി 140 കിലോമീറ്ററിനു മുകളിൽ പന്തെറിയുന്ന അൻസാർ കഴിഞ്ഞ രണ്ടു സീസണുകളിലായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് ശ്രദ്ധ നേടാറുണ്ട്. ട്രെന്റ് ബോൾട്ട്, നീൽ വാഗ്നർ എന്നീ ലെഫ്റ്റ് ആം പേസർമാരെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ സഹായിക്കുന്നതിനായാണ് അൻസാനെ സ്റ്റാൻഡ് ബൈ താരമായി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

16 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 62 വിക്കറ്റുകൾ സ്വന്തമാക്കിയ അൻസാൻ 20 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 39 വിക്കറ്റുകളും 15 ടി20 മത്സരങ്ങളിൽ നിന്ന് 41 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യൻ ആരാധകർ ഒറ്റ ദിവസകൊണ്ട് ഗൂഗിളിൽ തിരഞ്ഞ താരമാണ് അൻസാർ നാഗ്വസ്വല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button