COVID 19KeralaNattuvarthaLatest NewsNewsIndia

കോവിഡ് മറയാക്കി കൊള്ളലാഭം നേടുന്നതായി പരാതി; റെയ്ഡിനൊരുങ്ങി ആദായനികുതി വകുപ്പ്

പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ കനത്ത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

ഡൽഹി: കോവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നു എന്ന പരാതികൾക്കിടെ ആശുപത്രികളിൽ വ്യാപക പരിശോധന നടത്താനൊരുങ്ങി ആദായനികുതി വകുപ്പ്. കോവിഡ് മറയാക്കി കൊള്ളലാഭം നേടുകയാണ് ചില സ്വകാര്യ ആശുപത്രികൾ. ചികിത്സയ്ക്ക് വൻ തുക ഈടാക്കുന്നുവെന്ന് വ്യാപകമായി പരാതി ലഭിച്ചതിനെ തുടർന്ന് ധനമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്.

പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ കനത്ത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയാൽ കനത്ത പിഴ ചുമത്താനും, കള്ളപ്പംണം വെളുപ്പിക്കൽ നിരോധ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രോഗികളിൽ നിന്ന് പണമായി വൻ തുക ഈടാക്കുകയും കുറഞ്ഞ തുകയുടെ ബില്ല് സൂക്ഷിയ്ക്കുകയും ചെയ്യുന്നതായി വ്യാപകമായി പരാതി ലഭിച്ചുവെന്നും അധികൃതർ അറിയിച്ചു.

കോവിഡ്, അനുബന്ധ ചികിത്സയുടെ ഭാഗമായി രോഗികളിൽ നിന്നും ഈടാക്കുന്ന പണത്തിന്റെ രേഖകളും പണം നിക്ഷേപിച്ച ബാങ്കുകളുടെ വിവരങ്ങളും സൂക്ഷിക്കണമെന്നും, പരിശോധനയിൽ ഹാജരാക്കണമെന്നും ആശുപത്രികൾക്ക് ആദായ നികുതി വകുപ്പ് നിർദ്ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button