കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ ചൂണ്ടയിടാനെത്തിയ യുവാവ് കായലിൽ വീണു മരിച്ചു. പോലീസിനെ കണ്ടതോടെ രക്ഷപ്പെടാനായി കായലിൽ ചാടിയ യുവാവാണ് മരിച്ചത്. കൊല്ലം ബൈപ്പാസിന് സമീപം നീരാവിൽ പാലത്തിന് സമീപമാണ് സംഭവം.
നീരാവിൽ സ്വദേശി പ്രവീൺ (41) ആണ് മരിച്ചത്. ലോക്ക് ഡൗണിനിടെ പാലത്തിന് താഴെയിരുന്ന് ചൂണ്ടയിടുകയായിരുന്നു ഒരു സംഘം യുവാക്കൾ. പോലീസിനെ കണ്ടതോടെ ഇവർ രക്ഷപ്പെടാനായി കായലിലേക്ക് ചാടുകയായിരുന്നു. ലോക്ക് ഡൗൺ ദിവസങ്ങളിൽ പാലത്തിനു താഴെ ചീട്ടുകളിയും ചുണ്ടയിടിയിലും പതിവാണെന്നു പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രദേശത്ത് പരിശോധന നടത്താനെത്തിയത്.
Post Your Comments