Latest NewsNewsIndia

ലോക്ക് ഡൗൺ ഫലം കാണുന്നു; ഡൽഹിയ്ക്ക് ആശ്വാസ ദിനം; ഇന്നത്തെ കോവിഡ് കേസുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ന്യൂഡൽഹി: ഡൽഹിയിക്ക് ഇന്ന് ആശ്വാസമായി കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,481 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 347 മരണങ്ങളും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 12 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർധനയാണിത്.

Read Also: സ്വർണാഭരണം വാങ്ങാൻ ശുഭദിനം; അക്ഷയ തൃതിയ മെയ് 14 ന്; ഓൺലൈൻ വ്യാപാരം ലക്ഷ്യമിട്ട് വ്യാപാരികൾ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.76 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. 13,583 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 12,44,880 ആയി. 83,803 പേർ നിലവിൽ ചികിത്സയിലുണ്ട്. 1.48 ശതമാനമാണ് ഡൽഹിയിലെ മരണ നിരക്ക്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതിന് പിന്നാലെയാണ് ഡൽഹിയിലെ കോവിഡ് കേസുകൾ കുറയാൻ തുടങ്ങിയത്.

70,276 കോവിഡ് പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ നടത്തിയത്. 1,40,963 പേർ 24 മണിക്കൂറിനുള്ളിൽ വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 93,746 പേർ ആദ്യ ഡോസും 47,217 പേർ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്. ഇതോടെ ആകെ വാക്‌സിൻ കുത്തിവെയ്‌പ്പെടുത്തവരുടെ എണ്ണം 40,18,363 ആയി ഉയർന്നു.

Read Also: ‘ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടും മാടമ്പിനെ അംഗീകരിക്കാൻ ചില മാടമ്പികൾ തയ്യാറല്ലായിരുന്നു’; സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button