KeralaLatest NewsNewsBusiness

സ്വർണാഭരണം വാങ്ങാൻ ശുഭദിനം; അക്ഷയ തൃതിയ മെയ് 14 ന്; ഓൺലൈൻ വ്യാപാരം ലക്ഷ്യമിട്ട് വ്യാപാരികൾ

തിരുവനന്തപുരം: ഈ വർഷത്തെ അക്ഷയ തൃതിയ മെയ് 14 ന്. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ കണക്കാക്കുന്നത്. രാജ്യത്ത് സ്വർണ്ണ വിൽപ്പനയിൽ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നതും അക്ഷയ തൃതീയ ദിനത്തിലാണ്. ചെറിയ ആഭരണങ്ങളും സ്വർണ്ണ നാണയങ്ങളുമാണ് അക്ഷയ തൃതിയ ദിവസം ഏറ്റവും അധികം വിൽക്കപ്പെടുന്നത്.

Read Also: വീണ്ടും വർധനവ്; അറിയാം ഇന്നത്തെ സ്വർണ്ണ നിരക്ക്

കോവിഡ് വൈറസ് വ്യാപനം വർധിക്കുന്നതിനാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത്തവണ ഓൺലൈനായി മാത്രമായിരിക്കും അക്ഷയ തൃതിയ വ്യാപാരം നടക്കുക. സംസ്ഥാനത്തെ ജ്വല്ലറികൾ ഇതിനായുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്. വാട്ട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിങ്ങനെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കി ഓൺലൈൻ സ്വർണ്ണ വിപണി സജീവമാക്കാനാണ് ജ്വല്ലറി ഉടമകൾ ലക്ഷ്യമിടുന്നത്.

Read Also: ബിഐഎസ് ഹാൾമാർക്കിംഗ്; ജൂൺ 14 വരെ വ്യാപാരികൾക്ക് നേരെ നടപടി പാടില്ലെന്ന് സർക്കാരിന് നിർദ്ദേശം നൽകി കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button