കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങൾ ഇന്ത്യയിൽ നടത്താനാകില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഇനിയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഇവിടെ വെച്ചാകും എന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിൽ മത്സരങ്ങൾ നടത്താനാകില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
താരങ്ങൾക്ക് ഏർപ്പെടുത്തിയ ബയോ ബബിളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിലാണ് ഐപിഎൽ നിർത്തിവെക്കേണ്ടി വന്നത്. ഇത്തരമൊരു സാഹചര്യം ഇന്ത്യയിൽ ഉണ്ടായിരുന്നില്ലെങ്കിൽ മത്സരങ്ങൾ തുടരുമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.
കോവിഡ് വ്യാപനത്തിനിടയിൽ ഇന്ത്യയിൽ ഐപിഎൽ നടത്തിയതിനെ വിമർശിച്ചവർക്കും അദ്ദേഹം മറുപടി നൽകി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലുള്ള ടൂർണമെന്റ് കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments